Month: September 2022
-
Pravasi
എട്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്
കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതേസമയം ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ്…
Read More » -
Crime
കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 80 കോടിയുടെ വെട്ടിപ്പ്; മലപ്പുറം സ്വദേശി കുടുങ്ങി
മലപ്പുറം: വ്യാജ രേഖകള്‍ സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28 വയസുകാരന്‍ രാഹുലിനെയാണ് തൃശ്ശൂര്‍ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളടക്കം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് രാഹുലും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കേസില്‍ മലപ്പുറം സ്വദേശി ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ബനീഷ് ജാമ്യത്തിലാണ്. ബനീഷിനെ നികുതിവെട്ടിപ്പിന് സഹായിച്ച് ഇ-വേ ബില്ലുകളും വ്യാജരേഖകളും എടുത്ത് കൊടുത്തത് രാഹുലാണ്. വ്യാജ രജിസ്‌ട്രേഷനുകള്‍ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും രാഹുല്‍ പങ്കാളിയായി. കഴിഞ്ഞ ഡിസംബറിനുശേഷം രാഹുല്‍ ഒളിവിലായിരുന്നു. സമന്‍സ് കൊടുത്തിട്ടും ഹാജരാകാതിരുന്ന പ്രതിയെ തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറന്‍ഡില്‍ കുരുക്കിയാണ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ദുബായില്‍…
Read More » -
Crime
ചണ്ഡീഗഡ് ഹോസ്റ്റൽ വിവാദം: 12 വീഡിയോ കൂടി കണ്ടെടുത്തു; ഒരാളെ കൂടി പ്രതി ചേർക്കും
ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവകലാശാല വനിതാ ഹോസ്റ്റലിലെ നഗ്ന വീഡിയോ വിവാദത്തിൽ ഒരാളെ കൂടി പ്രതി ചേർക്കും. മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ഒരാളെ കൂടിയാണ് പ്രതി ചേർക്കുക. അറസ്റ്റിലായ രണ്ട് യുവാക്കളും പെൺകുട്ടിയെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന് പൊലീസ് വ്യക്തമാക്കി. മറ്റുള്ളവരുടെ ദൃശ്യങ്ങൾ എടുത്ത് നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി. ഇതിനിടെ, അറസ്റ്റിലായ പെൺകുട്ടിയുടെ 12 വീഡിയോകൾ കൂടി പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. രണ്ടു പേരെയും ഷിംല പൊലീസ് അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും പുരോഗമിക്കുകയാണ്. വിവിദാത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചണ്ഡീഗഡ് സർവകലാശാല സപ്തംബർ 24 വരെ അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റലിലെ രണ്ട് വാർഡന്മാരെ…
Read More » -
Kerala
നിസാരമല്ല പേവിഷബാധ; ഏതു മൃഗത്തില്‍നിന്നു പരുക്കേറ്റാലും വൈദ്യസഹായം തേടണം
തിരുവനന്തപുരം: തെരുവുനായയില്‍ നിന്നു മാത്രമല്ല പേവിഷബാധ ഏല്‍ക്കാവുന്നത്. മറ്റു പല മൃഗങ്ങളും റാബിസ് വൈറസ് വാഹകരാണ്. നായ്ക്കളെ ശ്രദ്ധിക്കുന്നതിനൊപ്പം മറ്റു മൃഗങ്ങളില്‍ നിന്നു കൂടി കരുതലെടുക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള പല ജീവികളും റാബിസ് വൈറസ് വാഹകരാണ്. ഏതെല്ലാം ജീവികളില്‍നിന്ന് നായയ്ക്കു പുറമേ, പൂച്ച, കുറുക്കന്‍, കുരങ്ങ്, വവ്വാല്‍, കന്നുകാലികള്‍ തുടങ്ങിയവയില്‍ നിന്നാണ് പ്രധാനമായും റാബിസ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സസ്തനികളാണ് റാബിസ് വൈറസ് കൂടുതലും പടര്‍ത്തുന്നത്. വനത്തില്‍ കഴിയുന്ന മിക്ക മൃഗങ്ങളിലും റാബിസ് വൈറസ് ഉണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് പരുക്കേറ്റാല്‍ ഉറപ്പായും വൈദ്യസഹായം തേടണം. ക്ലാസ് 3 (ഗൗരവതരം) ആയ കേസായാണ് വന്യമൃഗങ്ങളില്‍ നിന്നുള്ള പരുക്കേല്‍ക്കല്‍ കണക്കാക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള പക്ഷികള്‍ വഴിയും പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. ഏതു മൃഗത്തില്‍ നിന്നു പരുക്കേറ്റാലും പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വൈദ്യസഹായം തേടണം. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളാണെങ്കില്‍ അവയെ 10 ദിവസം നിരീക്ഷിക്കണം. അവയ്ക്കു രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ അറിയിക്കുകയും വൈദ്യസഹായം…
Read More » -
India
ഉത്തര്‍പ്രദേശില്‍ കബഡി കായികതാരങ്ങള്‍ക്ക് ഭക്ഷണം ശുചിമുറിയില്‍; കര്‍ശന നടപടി, കോണ്‍ട്രാകടറെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കായിക മന്ത്രി
ലഖ്നൌ: ഉത്തര്‍പ്രദേശില്‍ കബഡി കായികതാരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഭക്ഷണം നൽകിയ കോൺട്രാകടറെ കരിമ്പട്ടികയില്‍ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സഹാരൻപൂരില്‍ ടൂർണമെന്‍റിന് എത്തിയ കുട്ടികള്‍ക്കാണ് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയത്. സംഭവത്തില്‍ വ്യാപക രോഷം ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കായിക ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. ഉത്തർപ്രദേശിലെ സഹാരൻപൂരിലാണ് ടൂർണമെന്‍റിനെത്തിയ ഇരുനൂറോളം കായികതാരങ്ങള്‍ക്ക് വൃത്തിഹീനമായ ശുചിമുറിയില്‍ ഭക്ഷണം നല്‍കിയത്. മഴയായതിനാല്‍ സ്ഥലപരിമിതിയെ തുടര്‍ന്നാണ് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയതെന്നാണ് അധികൃതരുടെ വാദം. ശുചിമുറിയില്‍ ചോറും പൂരിയും അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് കഴിക്കാനായി നല്‍കുകയായിരുന്നു. പൂരിയടക്കമുള്ളവ പാചകം ചെയ്തതും ശുചിമുറിയില്‍ വച്ചാണെന്നാണ് സൂചന. സ്ഥലത്തുണ്ടായിരുന്ന ആരോ ദൃശ്യങ്ങള്‍ പകർത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വ്യാപക രോഷം ഉയര്‍ന്നു. കായികതാരങ്ങളെയും ഭക്ഷണത്തെയും അപമാനിക്കുന്ന നടപടിയെന്നതാണിതെന്ന വിർമശനമാണ് പൊതുവില്‍ ഉയരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ജില്ലാ കളക്ടർ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍…
Read More » -
Crime
മലപ്പുറത്ത് ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് അമ്പതോളം കുട്ടികള്‍
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്കൂള്‍ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച് കൊണ്ടോട്ടി വി എച്ച് എസ്സിയിലെ അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച സ്കൂള്‍ വിട്ട ശേഷമായിരുന്നു സംഭവം. കുട്ടികള്‍ തമ്മില്‍ നേരത്തെയുണ്ടായ വാക്കുതര്‍ക്കമാണ് അടിയിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച്ച വൈകിട്ട് നടന്ന കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷം ബസ് സര്‍വീസുകളെയും തടസപ്പെടുത്തി. ജീവനക്കാര്‍ ഇടപെട്ടിട്ടും കുട്ടികളെ പിടിച്ചു മാറ്റാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പൊലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ പിരിഞ്ഞു പോയിരുന്നു. കൂട്ടത്തല്ലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നേരത്തെ നിലമ്പൂരിലും വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഓണാഘോഷത്തിന് പിന്നാലെ പൊതുനിരത്തില്‍ തമ്മിൽ തല്ലിയത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. പുതുതായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ടുടുത്തതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍…
Read More » -
Crime
മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചു കേസ്: ഇളയച്ഛന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചെന്ന പരാതിയില്‍ നെയ്യാറ്റിൻകര പൊലീസ് കേസെുത്തു. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയായ ഇളയച്ഛന്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. തിരുവോണ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയുടെ അരികില്‍ നിന്നാണ് കുട്ടി ബിയര്‍ കുടിക്കുന്നത്. ബിയര്‍ കുടിക്കാന്‍ കുട്ടിയുടെ ഇളയച്ഛന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യം വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്‍ കുട്ടിയെയും കൂട്ടി ബീവറേജസില്‍ പോയി മദ്യം വാങ്ങിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയുടെ ഇളയച്ഛന്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയുന്നു. നേരത്തെയും ഇതുപോലെ കുട്ടിയെക്കൊണ്ട് ഇളയച്ഛന്‍ മദ്യം കുടിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസുള്ളത്.
Read More » -
Kerala
നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കും. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. തുമ്പോളി സ്വദേശിയായ യുവതി കുട്ടി തൻ്റേതാണെന്ന് പൊലീസിനോട് സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടില്ല. അതേസമയം, കുഞ്ഞിനെ ഉപേക്ഷിച്ച കേസ് അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് ജില്ലാ കളക്ടർ കൃഷ്ണതേജ പൊലീസിന് നിർദേശം നല്‍കി. ഈ മാസം ഒമ്പതാം തിയതി, തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള…
Read More » -
Crime
ഐഎസ് ബന്ധമെന്ന് സംശയം, മൂന്ന് പേർ കര്‍ണാടകയിൽ അറസ്റ്റിൽ
ബംഗ്ലൂരു : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ ഐഎസ് ബന്ധം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് വിശദീകരിച്ചു. മംഗ്ലൂരു, ശിവോമഗ സ്വദേശികളാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Read More » -
Sports
രാജകുമാരന്റെ കസേര തെറിക്കുമോ ? അടുത്ത മാസമറിയാം; ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി ഒക്‌ടോബര്‍ 18ന്
മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാനുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത മാസം 18ന് നടക്കും. ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയതോടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെങ്കിലും ഗാംഗുലി തുടരുമോ എന്നത് വലിയ ചോദ്യമാണ്. ഗാംഗുലിയെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ 91-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് അടുത്ത മാസം 18ന് നടക്കുന്നത്. പുതിയ പ്രസിഡന്‍റിനെും സെക്രട്ടറിയെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിനായി ചീഫ് ഇലക്ടറല്‍ ഓഫീസറായി എ കെ ജ്യോതിയെ ബിസിസിഐ നിയമിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംബന്ധിച്ചും തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ജയ് ഷാ പുതിയ ബിസിസിഐ പ്രസിഡന്‍റാവുകയാണെങ്കില്‍ സെക്രട്ടറിയായി നിലവിലെ ട്രഷറര്‍ അരുണ്‍ ധുമാല്‍ എത്തിയേക്കും. ബ്രിജേഷ് പട്ടേലിനെ ഐസിസിയില്‍ ബിസിസിഐ പ്രതിനിധിയായും അനിരുദ്ധ് ചൗധരിയെ ബിസിസിഐയുടെ അടുത്ത ട്രഷററായും…
Read More »