Month: September 2022

  • Crime

    കാട്ടാക്കട മർദ്ദനം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

    തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായക്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്ത ശേഷമാണ് ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാര്യം കേസെടുത്തിരിക്കുന്നത്. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് മര്‍ദ്ദനമേറ്റ പ്രേമനൻ.

    Read More »
  • Kerala

    സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം; ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകരോട് വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍

    തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവര്‍ത്തകരെ രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ വിശദാംശങ്ങള്‍ തേടിയത്. പ്രശ്നപരിഹാരത്തിന് ഇടപെടാം എന്ന് ഗവര്‍ണര്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്ന് ഉറപ്പ് നല്‍കി. ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ പറ്റി ഗവര്‍ണര്‍ ചോദിച്ചറിഞ്ഞതായും സമര സമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ശേഷം ക്യാമ്പുകള്‍ സന്ദര്‍ശിക്കും എന്നും അറിയിച്ചു. വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണം എന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തൽ പൊളിച്ചു നീക്കാൻ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്‌നവും നിർമാണ പ്രവർത്തങ്ങൾ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സമര പന്തൽ പൊളിച്ചുനീക്കിയില്ലെങ്കിൽ, 30ന് സമരപ്രതിനിധികൾ ഹാജരാകണം എന്നും ഉത്തരവിൽ ഉണ്ട്. എന്നാൽ സമരപ്പന്തൽ പൊളിക്കില്ലെന്നും, സർക്കാർ തന്നെ പൊളിക്കട്ടെ…

    Read More »
  • Breaking News

    തെരഞ്ഞെടുപ്പു കോഴക്കേസ്: ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റേതു തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത്. കെ.സുരേന്ദ്രന്‍, ജെ.ആര്‍.പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍, സി.കെ.ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.    

    Read More »
  • NEWS

    ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി; നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി.ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ റയിൽവെ മാറ്റം വരുത്തി. ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്ന് ഗയ റൂട്ടിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയക്രമമാണ് മാറ്റിയത്.     ഡിഡിയു-ഗയ റൂട്ടില്‍ ബീഹാറിലെ റോഹ്താസിലെ കുമാവു സ്‌റ്റേഷനു സമീപം രാവിലെ 6.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റിയത്.

    Read More »
  • NEWS

    നിയമസഭ പാസാക്കിയ 5 ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

    തിരുവനന്തപുരം: ചേരിപ്പോരിനൊടുവിൽ നിയമസഭ പാസാക്കിയ 5 ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു.രാജ്ഭവൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള മാരിടൈം ബോര്‍ഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് ഭേദഗതി, പിഎസ്സി കമ്മീഷന്‍ ഭേദഗതി, കേരള ജ്വല്ലറി വര്‍ക്കേഴ്സ് ക്ഷേമനിധി ബോര്‍ഡ്, ധന ഉത്തരവാദിത്വ ബില്‍ എന്നിവയാണ് ഗവർണർ ഒപ്പ് വച്ചത്. ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി അടക്കം 12 ബില്ലുകളാണ് കഴിച്ച നിയമസഭ പരിഗണിച്ചത്. അതില്‍ 11 എണ്ണമാണ് ഗവര്‍ണറുടെ അനുമതിക്കായി നല്‍കിയിരുന്നത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തില്‍ അഞ്ചെണ്ണത്തിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

    Read More »
  • NEWS

    കെ സുരേന്ദ്രന്റെ കസേര തെറിക്കും; അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം

    തിരുവനന്തപുരം: കേരളത്തിൽ ബിജെപി പിന്നോക്കം പോകുന്നതിൽ രോഷംപൂണ്ട് ദേശീയനേതൃത്വം.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ തൽസ്ഥാനത്ത് നിന്ന് നീക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചില്ല.സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കാണാന്‍ പോലും അമിത് ഷാ വിസമ്മതിച്ചു. ദക്ഷിണേന്ത്യന്‍ കൗണ്‍സിലിനെത്തിയപ്പോഴാണ് അമിത് ഷായെ കാണാന്‍ സുരേന്ദ്രന്‍ കോവളത്തെ ഹോട്ടലില്‍ എത്തിയത്.ഏറെനേരം കാത്തിരുന്ന് മടങ്ങുകയായിരുന്നു. ആര്‍ജിസിബിയില്‍ സുരേന്ദ്രന്റെ മകന്റ അനധികൃത നിയമന വാര്‍ത്ത പുറത്തുവന്നതും അമിത് ഷായെ ചൊടിപ്പിച്ചിരുന്നു. അതേസമയം തിരുവനന്തപുരത്ത് ബിജെപി അനുഭാവികളായ പൗരപ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും അമിത് ഷാ നേരില്‍ വിളിച്ച്‌ അഭിപ്രായം ആരായുകയും ചെയ്തിരുന്നു.കേരളത്തിലെ ബിജെപി വളരാത്തതിന്റെ കാരണങ്ങളാണ് ചര്‍ച്ച ചെയ്തത്.കൊച്ചിയില്‍ തന്റെ പൊതുയോഗത്തിന് ആള് കുറഞ്ഞത് ദേശീയ കോര്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ വിവിധ പരിപാടികള്‍ക്കായി ഈയാഴ്ച കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവ്ദേക്കറും…

    Read More »
  • NEWS

    അനുനയനീക്കം വേണ്ട;ചീഫ് സെക്രട്ടറി ഗവര്‍ണറെ കണ്ടതില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 

    തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇന്നലെ ഗവര്‍ണറെ കണ്ടതില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അനുനയത്തിന് ശ്രമിക്കുന്നുവെന്ന സാഹചര്യം ഒരുക്കേണ്ടതില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.     ചീഫ് സെക്രട്ടറി വി പി ജോയ് ഇന്നലെയാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്ബ് നടത്തിയ സന്ദര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.   ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച്ച അനുനയത്തിനാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

    Read More »
  • Kerala

    കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

    തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27)യെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മന്ത്രി ധൈര്യം നല്‍കി, മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ ആശ്വസിപ്പിച്ചു. ഐസിയുവിലുള്ള ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ…

    Read More »
  • NEWS

    ഭർത്താവ് ഗൾഫിൽ നിന്നും എത്തിയപ്പോൾ കണ്ടത് തൂങ്ങിമരിച്ച ഭാര്യയെ; സംഭവം കൊല്ലത്ത്

    കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം.  അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭർത്താവ് കുവൈത്തിൽനിന്ന് വീട്ടിലെത്തിയത്. വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോൾ കിടപ്പുമുറി അടച്ച നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് മുറി തുറന്നപ്പോൾ ലക്ഷ്മി തൂങ്ങി മരിച്ച നിലയിലായിരുന്നു. യുവതിയുടെ അമ്മയെ അടക്കം വിളിച്ചു വരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരൂരിനെ പിന്തുണക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം;ശശി തരൂർ കോൺഗ്രസ് വിടാൻ സാധ്യത

    തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിന്റെ നോമിനിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ തന്നെയാണ് കേരള ഘടകത്തിന്റെ നീക്കം. കോണ്‍ഗ്രസില്‍ ചേര്‍ന്ന് 14 വര്‍ഷമായിട്ടും പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പിന്തുണ നേടാൻ ഇനിയും ശശി തരൂരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതു സമൂഹത്തിലും രാജ്യാന്തര നയതന്ത്ര മേഖലയിലും തനിക്കുള്ള സ്വീകാര്യതയാണ് ഇന്നും അദ്ദേഹത്തിന്റെ കൈമുതല്‍. മൂന്ന് തവണ ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചുവെങ്കിലും കേരളത്തിൽ പ്രാദേശിക നേതൃത്വത്തിനു പോലും സ്വീകാര്യന്‍ അല്ലാത്ത നേതാവായ ശശി തരൂരിനെ പാര്‍ട്ടി തിരഞ്ഞെടുപ്പിൽ പിന്തുണക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം ധാരണയില്‍ എത്തിക്കഴിഞ്ഞു.  അദ്ദേഹം നേതൃത്വത്തില്‍ ഉണ്ടായിരുന്ന വിമത സംഘം ജി -23 യും ഈ മത്സരത്തില്‍ തരൂരിനൊപ്പം ഇല്ല. സംഘത്തിലെ മനീഷ് തിവാരിയും അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ച മുറുക്കുകയാണെന്നാണ് വിവരം. ജനാധിപത്യപരമായ മത്സരത്തെ പിന്തുണക്കുന്നുവെന്നു അവകാശപ്പെടുമ്ബോഴും…

    Read More »
Back to top button
error: