തിരുവനന്തപുരം :തക്കാളിക്കറിയി ല്‍ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടിയെന്ന പരാതിയെ തുടര്‍ന്ന് പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിന്റെ കാന്റീന്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി.
പള്ളിത്തുറ നെഹ്റു ജംഗ്ഷനില്‍ മണക്കാട്ട് വിളാകത്തില്‍ ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. അജിയെന്നയാളാണ് കാന്റീന്‍ നടത്തിപ്പുകാരന്‍.
ഇന്നലെ രാവിലെ 10ഓടെ ഭാര്യ ലീലയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഉദയകുമാര്‍ ഡയബറ്റിക് സെന്ററിലെത്തിയത്. ആഹാരത്തിന് മുമ്ബുള്ള രക്തപരിശോധന കഴിഞ്ഞ് ഭക്ഷണം കഴിക്കാനാണ് ഇരുവരും കാന്റീനിലെത്തിയത്. ആഹാരത്തിനുശേഷവും രക്തപരിശോധനയുണ്ടായിരുന്നു. ഇരുവരും ചപ്പാത്തിയും ഓരോ തക്കാളിക്കറിയും വാങ്ങി കഴിക്കുന്നതിനിടെയാണ് അട്ടയുടെ അവശിഷ്ടം ഉദയകുമാര്‍ വാങ്ങിയ കറിയില്‍ കണ്ടെത്തിയത്. ഇക്കാര്യം കാന്റീനില്‍ അറിയിച്ചെങ്കിലും ‘ തക്കാളിയിലെ പുഴുവായിരിക്കുമെന്ന’ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ഉദയകുമാര്‍ ഭക്ഷസുരക്ഷാ വിഭാഗത്തിനും നഗരസഭയ്‌ക്കും പരാതി നല്‍കിയത്.