കൊൽക്കത്ത :കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാർ മേഖലയിലാണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് അയല്‍ക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ രോക്ഷാകുലരായ നാട്ടുകാർ ഇവരുടെ വീടിനും വാഹനത്തിനും തീകൊളുത്തി.പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.