Month: September 2022

  • Kerala

    ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം:ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തും

      ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സമവായചർച്ച തുടരും. പുതിയ കേസുകൾ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഇരു സഭകളും അംഗീകരിച്ചു. അടുത്ത ദിവസം ഹൈക്കോടതിയിൽ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചർച്ച നടക്കുന്ന കാര്യം സർക്കാരും സഭകളും കോടതിയിൽ അറിയിക്കാനും ധാരണയായി.

    Read More »
  • Kerala

    അതിവേഗ ഇൻ്റർനെറ്റ് ഗുണമേന്മയോടെ കെ ഫോണിലൂടെ ലഭ്യമാകും: മുഖ്യമന്ത്രി

    അതിവേഗത്തിലുള്ള ഇൻ്റർനെറ്റ് സേവനം ഗുണമേൻമയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു. കെ ഫോൺ പദ്ധതി ഏറെക്കുറെ പൂർണതയിലേക്ക് എത്തുന്നു. നൂതന വിജ്ഞാന ശൃംഖലയുമായി നമ്മുടെ നാടിനെ വിളക്കിച്ചേർക്കാൻ വേണ്ട നടപടികളാണ് സർക്കാർ ചെയ്യുന്നത്. വിവിധ തലത്തിലുള്ള ഇടപെടലിൽ ഒന്നാണ് ഇൻ്റർനെറ്റ് സൗകര്യം ഒരുക്കൽ. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.ഓരോ പൗരനും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തിൽ ഒതുങ്ങരുതെന്നും പ്രവർത്തിപഥത്തിൽ എത്തണം എന്നതിനാലുമാണ് കെ ഫോൺ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. 30000ത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ ശൃംഖലയാണ് വരുന്നത്. ഇതിനായി 1611 കോടി രൂപ ചെലവഴിക്കുന്നു. ഡിജിറ്റൽ സാക്ഷരത ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. അക്ഷര പരിജ്ഞാനത്തിനൊപ്പം ഡിജിറ്റൽ സങ്കേതം, മാധ്യമം, നിയമം എന്നിവയിലെല്ലാം സാക്ഷരത അനിവാര്യമാണ്. എങ്കിലേ ഗുണമേൻമയുള്ള ജീവിതം നമുക്ക് നയിക്കാനാകൂ. സംസ്ഥാനത്ത് 800ലധികം സർക്കാർ സേവനം ഓൺലൈനായി…

    Read More »
  • Crime

    ദാവൂദ് ഇബ്രാഹിമിന്റെ സഹായി മയക്കുമരുന്ന് രാജാവ് കൈലാഷ് രാജ്പുത് അയര്‍ലന്‍ഡില്‍ ഇന്റര്‍പോള്‍ കസ്റ്റഡിയില്‍

    അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തിരയുന്ന മയക്കുമരുന്ന് കടത്തുകേസിലെ പ്രതിയുമായ കൈലാഷ് രാജ്പുത് അയര്‍ലന്‍ഡില്‍ ഇന്റര്‍പോള്‍ കസ്റ്റഡിയില്‍. മുംബൈ പൊലീസിന്റെ ആന്റി നാര്‍കോടിക് സെല്‍, നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ, ദേശീയ അന്വേഷണ ഏജന്‍സി, ഇന്‍ഡ്യന്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ നിരവധി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തിരയുന്ന മയക്കുമരുന്ന് കടത്തുകേസിലെ പ്രതിയാണ് കൈലാഷ് രാജ്പുത്. ഡെല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആയ ഇന്റര്‍പോള്‍ അയര്‍ലന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ പാസ്പോര്‍ട്ടിലാണ് രാജ്പുത് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈമാറല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കൈലാഷ് രാജ്പുതുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള സമഗ്രമായ വിവരണവും മുംബൈ പൊലീസ് പങ്കിട്ടു. 2017ല്‍ ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് 40 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സിന്തറ്റിക് മയക്കുമരുന്നായ മെതാംഫെറ്റാമൈന്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രാജ്പുതിനെ ഡെല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചു…

    Read More »
  • NEWS

    പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി 

    ചെന്നൈ:പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ വൈദ്യേശ്വരി(17) യെയാണ് സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ കോവില്‍പ്പെട്ടിയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. മൃതദേഹം കോവില്‍പ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    നവംബര്‍ 1 മുതല്‍ ഹയ്യ കാര്‍ഡ് ഉടമകൾക്ക് മാത്രം ഖത്തറിലേക്ക് പ്രവേശനം 

    ദോഹ: നവംബര്‍ 1 മുതല്‍ ഡിസംബർ 22 വരെ ഖത്തറിലേക്ക് വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ വഴിയുള്ള എല്ലാ സന്ദര്‍ശകരുടെയും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ലോകകപ്പ് പ്രമാണിച്ചാണ് ഇത്.ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും ഈ സമയത്ത് പ്രവേശനം അനുവദിക്കുക.ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കും.

    Read More »
  • NEWS

    തിരക്ക് വര്‍ധിച്ചിട്ടും ട്രെയിനുകള്‍ പലതും പുനഃസ്ഥാപിക്കാൻ നടപടിയില്ല

    തിരുവനന്തപുരം :കോവിഡ് കാലത്തിനു ശേഷം ട്രെയിനുകളില്‍ തിരക്ക് വര്‍ധിച്ചിട്ടും പാസഞ്ചര്‍ ഉൾപ്പെടെയുള്ള ട്രെയിനുകള്‍ പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.  എക്സ്പ്രസ് ട്രെയിനുകളില്‍ നേരത്തേയുള്ളതുപോലെ ജനറല്‍ കോച്ചുകള്‍ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്ബുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നു. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തതോടെ റിസര്‍വേഷന്‍ കോച്ചുകളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്.  ശബരിമല സീസണ്‍ കൂടി ആരംഭിച്ചാല്‍ കേരളത്തിലേക്കും ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനയുണ്ടാകും.ഇതോടെ യാത്രാദുരിതം ഇരട്ടിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് കോവിഡിന് മുമ്ബുണ്ടായിരുന്ന പ്രതിവാര ട്രെയിനുകള്‍ ഉൾപ്പടെ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

    Read More »
  • India

    പ്രിയങ്ക ഗാന്ധിയും ‘ഭാരത് ജോഡോ യാത്ര’യില്‍ സന്നിഹിതയാകും, പങ്കെടുക്കാന്‍ പ്രിയങ്ക കേരളത്തിലെത്തുന്നു

    ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് എത്തുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പ്രിയങ്ക ഗാന്ധി യാത്രയില്‍ അണിചേരും. കേരളത്തില്‍ വച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും ജയ്റാം രമേശ് വ്യക്തമാക്കി. ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി. അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ സച്ചിന്‍ പൈലറ്റും അണി ചേര്‍ന്നു. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താത്പര്യമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പാർട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി.സി.സികള്‍ വഴി എ.ഐ.സി.സിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല്‍…

    Read More »
  • NEWS

    ഗവി റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല; കെഎസ്ആർടിസി ഓടും

    പത്തനംതിട്ട :ആ​ങ്ങ​മൂ​ഴി – ഗ​വി പാ​ത​യി​ൽ വിനോദ സഞ്ചാരികളുടെ വിലക്ക് തുടരുന്നു.അ​ര​ണ​മു​ടി​യി​ല്‍ മലയിടിഞ്ഞ സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ വ​നം​വ​കു​പ്പ് മ​ടി​ക്കു​ന്ന​ത്. റോ​ഡി​ന് സു​ര​ക്ഷ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകേണ്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇനിയും അത് ന​ല്‍​കി​യി​ട്ടു​മി​ല്ല.എ​ന്നാ​ല്‍ പ​ത്ത​നം​തി​ട്ട – ഗ​വി – കു​മ​ളി റൂ​ട്ടി​ലെ ര​ണ്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കെ​എ​സ്‌ഇ​ബി, വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ല്‍ അ​ര​ണ​മു​ടി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ നാ​ലു​ത​വ​ണ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. ഇ​നി മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​യും മു​ക​ളി​ല്‍ സ്ഥി​തി ച​യ്യു​ന്ന പാ​റ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​യു​മാ​ണ് വാ​ഹ​ന​യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ കാ​ര​ണം. മ​ണ്ണി​ടി​ഞ്ഞ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ​വേ​ലി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നുവെങ്കിലും അതിനിയും നടപ്പാക്കിയിട്ടില്ല. മ​ഴ മാ​റി നി​ല്‍​ക്കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലെ​ങ്കി​ലും സു​ര​ക്ഷ ഒ​രു​ക്കാ​തെ വ​ഴി തു​റ​ക്കാ​നാ​കി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ള്‍. ആ​ദ്യം മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ ഇ​വ നീ​ക്കം​ചെ​യ്ത ശേ​ഷം താ​ത്കാ​ലി​ക വേ​ലി നി​ര്‍​മി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​പ്പോ​ള്‍ താ​ത്കാ​ലി​ക…

    Read More »
  • NEWS

    രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ സവർക്കറും !!

    കൊച്ചി:രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ആര്‍എസ്‌എസ് സൈദ്ധാന്തികനും ഗാന്ധി വധകേസ് പ്രതിയുമായ വി ഡി സവര്‍ക്കറുടെ ചിത്രത്തോടെ വലിയ കമാനം. ആലുവ മണ്ഡലത്തില്‍ നെടുമ്ബാശേരി എയര്‍പോര്‍ട് ജംഗ്ഷനു സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യസമരസേനാനികള്‍ക്കൊപ്പം സവര്‍ക്കറും സ്ഥാനം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍സാദത്തിന്റെ മണ്ഡലമായ ആലുവയില്‍ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ് ഈ ബാനര്‍ സ്ഥാപിച്ചത്. അന്‍വര്‍സാദത്തിന്റെ സ്വന്തം ബൂത്തിലാണ് ഈ സംഭവം.ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് സുരേഷ് അത്താണിയുടെ നേതൃത്വത്തിൽ  ഗാന്ധിജിയുടെ  വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന് സവര്‍ക്കറുടെ ചിത്രത്തിനുമുകളില്‍ സ്ഥാപിച്ചു.

    Read More »
  • NEWS

    കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങൾ പങ്ക് വച്ച് കുടുംബം

    ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങള്‍ കുടുംബം തന്നെയാണ് പങ്ക് വച്ചത്.കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കുടുംബം ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പാര്‍ട്ടി തീരുമാനമനുസരിച്ചാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ പ്രവേശിപ്പിച്ചത്. 15 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്കുശേഷം തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്.     ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഓഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്.

    Read More »
Back to top button
error: