Month: September 2022

  • NEWS

    തിരുമല തിരുപ്പതി ക്ഷേത്രത്തിന് 1.2 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്ബതികൾ

    തിരുപ്പതി :തിരുമല തിരുപ്പതി ക്ഷേത്രത്തിന് 1.2 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്ബതികൾ. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനി, നുബിന ബാനു എന്നിവരാണ് ക്ഷേത്രത്തിന് 1.2 കോടി രൂപയുടെ ചെക്ക് കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ഭാരവാഹികള്‍ക്കാണ് ദമ്പതികൾ ചെക്ക് നല്‍കിയത്. അബ്ദുല്‍ ഗനി ബിസിനസുകാരനാണ്. മുമ്ബും ഇദ്ദേഹം തിരുപ്പതി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു.

    Read More »
  • NEWS

    വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി

    തിരുവനന്തപുരം: വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ       ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി.  രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായി കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ,…

    Read More »
  • NEWS

    കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ് പുതിയ സര്‍വിസ് ആരംഭിക്കുന്നു

    തിരുവനന്തപുരം :കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ് പുതിയ സര്‍വിസ് ആരംഭിക്കുന്നു. ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസുകളാണുണ്ടാകുക.ഒക്ടോബര്‍ 30 മുതല്‍ സര്‍വിസ് ആരംഭിക്കും.  കുവൈത്തില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം വെളുപ്പിന് 2.05 ന് എത്തും. തിരുവനന്തപുരത്തുനിന്ന് വെളുപ്പിന് 2.50ന് പുറപ്പെട്ട് കുവൈത്തില്‍ 5.55ന് എത്തും. ബംഗളൂരുവിലേക്കും വ്യാഴം, ശനി എന്നിങ്ങനെ രണ്ട് ഷെഡ്യൂള്‍ ആരംഭിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും നേരിട്ട് കുവൈത്ത് എയര്‍വേസും സര്‍വിസ് നടത്തുന്നുണ്ട്.

    Read More »
  • NEWS

    കേരളത്തില്‍ അതിവേഗം ദരിദ്രരായിക്കൊണ്ടിരിക്കുന്നത് ഹിന്ദുക്കള്‍ :ഡോ.ജോസ് സെബാസ്റ്റ്യന്‍ 

    കേരളത്തില്‍ അതിവേഗം ദരിദ്രരായിക്കൊണ്ടിരിക്കുന്നത് ഹിന്ദുക്കളാണെന്ന് സാ​മ്ബ​ത്തി​കകാ​ര്യ വി​ദ​ഗ്​​ധ​നും ​ഗു​ലാ​ത്തി ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ന്‍​സ്​ ആ​ന്‍​ഡ് ടാ​ക്സേ​ഷ​നി​ലെ മു​ന്‍ ഫാ​ക്ക​ല്‍​റ്റി അം​ഗ​വു​മാ​യ ഡോ.ജോസ് സെബാസ്റ്റ്യൻ. മദ്യത്തിന്റെയും ലോട്ടറിയുടെയും ലഹരിക്ക് അടിമപെടുന്നവര്‍ താരതമ്യേന കൂടുതല്‍ പാവപ്പെട്ട ഹിന്ദുക്കള്‍ ആണ്.അവരുടെ ഇടയില്‍ അതിവേഗം ദരിദ്രവൽക്കരണം നടക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അടുത്തിടെ നടന്ന ആത്മഹത്യ എടുത്താല്‍ അതിൽ 85% ഇടത്തരക്കാരായ ഹിന്ദുക്കള്‍ ആയിരുന്നു. ഒരു മുപ്പതു വര്‍ഷം തുടര്‍ച്ചയായി ലോട്ടറി എടുത്ത ഒരാള്‍ക്ക് കിട്ടിയ സമ്മാനവും അയാള്‍ എടുത്ത് ടിക്കറ്റുകളുടെ വിലയും താരതമ്യം ചെയ്താല്‍ ഞെട്ടി പോകും. ലോട്ടറി സമ്ബത്തിന്റെ പുനര്‍ വിതരണം ആണെന്നൊക്കെ തെറ്റിദ്ധരിക്കുന്ന ആളുകളുണ്ട്.സത്യത്തില്‍ സംഭവിക്കുന്നത് പാവങ്ങളുടെ ഇടയിലെ പുനര്‍വിതരണം ആണ്. ലോട്ടറി ലഹരി കുത്തിവെക്കുന്നത് വളരെ തന്ത്രപരമായാണ്. ഇടക്ക് 500 ഉം 1000 വും ഒക്കെ അടിക്കും.ഭാഗ്യം അങ്ങ് അടുത്തിരിക്കുന്നു എന്ന തോന്നല്‍ ഇത് ഉണ്ടാക്കുന്നു. പിന്നെ 30 രൂപക്ക് എടുക്കുന്നവര്‍ 300 രൂപക്ക് എടുക്കും. അതിനിടയില്‍ ആയിരിക്കും അടുത്ത് എവിടെ…

    Read More »
  • Kerala

    എൺപത്തിയൊമ്പതാം വയസിലേക്ക്‌ കടക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് ആശംസ അറിയിച്ച് എം വി ​ഗോവിന്ദൻ മാസ്റ്റർ

    എൺപത്തിയൊമ്പതാം വയസിലേക്ക്‌ കടക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് ആശംസ അറിയിച്ച് എം വി ​ഗോവിന്ദൻ മാസ്റ്റർ. മ​ധുവിന്റെ വീട്ടിലെത്തിയാണ് അ​ദ്ദേഹം ആശംസകൾ അറിയിച്ചത്.മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീന്‍ ആണ് മധുവിന്റെ അഭിനയ ജീവതത്തിലും വഴിത്തിരിവുണ്ടാക്കിയത്. അഭിനയത്തിനു പുറമെ സംവിധായകന്‍, നിര്‍മാതാവ്,സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, തുടങ്ങിയ റോളുകളിലും തിളങ്ങി. ഭാര്‍ഗവി നിലയം, ഏണിപ്പടികള്‍, ഓളവും തീരവും ,സിന്ദൂരച്ചെപ്പ് ,ഇതാ ഇവിടെ വരെ, നഖങ്ങള്‍, അസ്തമയം, എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചു. 1970 ല്‍ പുറത്തിറങ്ങിയ ‘പ്രിയ’ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് സിന്ദൂരച്ചെപ്പ് ,നീലക്കണ്ണുകള്‍, തീക്കനല്‍ എന്നിവയുള്‍പ്പെടെ പതിനാലോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.  

    Read More »
  • LIFE

    ബെന്യാമനും ഇന്ദുഗോപനും കൈകോര്‍ക്കുന്നു; ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം

    അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. പൂവാർ ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമിട്ടത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. ആൻസലൻ എം എൽ എയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.തുടർന്ന് മന്ത്രി എം ബി രാജേഷ്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശൈലജാ സതീശൻ ഫസ്റ്റ് കാപ്പും നൽകി. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം :പൂർണരൂപം

    രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീർത്തും അസാധാരണമായ ഒരനുഭവമാണ്. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാം. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു പറഞ്ഞു എന്ന പ്രത്യേകതയാണ് കാണാനാവുക. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിയോജിപ്പുകള്‍ അറിയിക്കുകയും ചെയ്യാം. അതിനു പകരം ഇത്തരം പരസ്യ നിലപാടുകള്‍ എടുത്തത് കൊണ്ടാണ്, ഇവിടെ ഈ വിഷയം പരാമര്‍ശിക്കേണ്ടി വരുന്നത്. രാജ്യത്തിന്‍റെ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിര്‍വഹണ അധികാരം (എക്സിക്യൂട്ടീവ് പവര്‍) തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്‍റെതാണ്. 1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന്…

    Read More »
  • Tech

    സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്ക് വരുന്നു

    ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത ആർജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കും. ഇത് സംബന്ധിച്ച് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി കണ്ടക്ടർ അസോസിയേഷൻ (ESA) എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി തല യോഗം ചർച്ച ചെയ്തു. സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും വിശദമായ രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. ലോകത്ത് വർധിച്ചുവരുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുൻ നിർത്തി കേരളത്തെ ഒരു ഇലക്ട്രോണിക് ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സെമി കണ്ടക്ടർ അസംബ്ലിംഗ് ആൻറ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്ന യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻറ് ട്രെയിനിംഗ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ…

    Read More »
  • NEWS

    ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് 

    കൊച്ചി :ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്. സെപ്റ്റംബര്‍ 23നാണ് രാഹുല്‍ ഗാന്ധി ഡൽഹിയിലേക്ക് പോകുന്നത്.കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വേണ്ടിയാണെന്നാണ് വിവരം. അതേസമയം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകുന്നതായി തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.പോകുന്നുണ്ടെങ്കില്‍ അമ്മയെ കാണാനാകുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയല്ല.അദ്ദേഹം കാമരാജ് മാതൃകയെയും ഒരു സമവായ സ്ഥാര്‍ഥിയെയുമാണ് അനുകൂലിക്കുന്നത്.എന്നാല്‍ സമവായമില്ലെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പാണ് പോംവഴിയെന്നും ജയറാം രമേശ് കൂട്ടിചേര്‍ത്തു.     കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയല്ലെന്നും ആരൊക്കെ മത്സരിക്കുന്നുണ്ടെന്ന് അറിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാര്‍ഥിയാകും എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    പനമരത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

     വയനാട്: പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലില്‍ വെച്ചായിരുന്നു അപകടം. ഇരുവരുടേയും മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
Back to top button
error: