NEWS

നവംബര്‍ 1 മുതല്‍ ഹയ്യ കാര്‍ഡ് ഉടമകൾക്ക് മാത്രം ഖത്തറിലേക്ക് പ്രവേശനം 

ദോഹ: നവംബര്‍ 1 മുതല്‍ ഡിസംബർ 22 വരെ ഖത്തറിലേക്ക് വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ വഴിയുള്ള എല്ലാ സന്ദര്‍ശകരുടെയും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ലോകകപ്പ് പ്രമാണിച്ചാണ് ഇത്.ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും ഈ സമയത്ത് പ്രവേശനം അനുവദിക്കുക.ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കും.

Back to top button
error: