
കൊച്ചി:രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ആര്‍എസ്‌എസ് സൈദ്ധാന്തികനും ഗാന്ധി വധകേസ് പ്രതിയുമായ വി ഡി സവര്‍ക്കറുടെ ചിത്രത്തോടെ വലിയ കമാനം.
ആലുവ മണ്ഡലത്തില്‍ നെടുമ്ബാശേരി എയര്‍പോര്‍ട് ജംഗ്ഷനു സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യസമരസേനാനികള്ക്കൊ പ്പം സവര്‍ക്കറും സ്ഥാനം പിടിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍സാദത്തിന്റെ മണ്ഡലമായ ആലുവയില്‍ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ് ഈ ബാനര്‍ സ്ഥാപിച്ചത്. അന്‍വര്‍സാദത്തിന്റെ സ്വന്തം ബൂത്തിലാണ് ഈ സംഭവം.ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.
സംഭവം വിവാദമായതോടെ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് സുരേഷ് അത്താണിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന് സവര്‍ക്കറുടെ ചിത്രത്തിനുമുകളില്‍ സ്ഥാപിച്ചു.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk