NEWS

പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി 

ചെന്നൈ:പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ വൈദ്യേശ്വരി(17) യെയാണ് സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ കോവില്‍പ്പെട്ടിയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

മൃതദേഹം കോവില്‍പ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: