Month: September 2022
-
India
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്, ചൊവ്വാഴ്ച മുതല്‍ നടപടികള്‍ ലൈവ്സ്‍ട്രീം ചെയ്യും
ദില്ലി: സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികൾ ഓൺലൈനിലൂടെ തത്സമയം കാണിക്കാൻ തീരുമാനം. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ദില്ലിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്‍റെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
Read More » -
Kerala
യുവതിയുടെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ സഹായംതേടി കമിതാക്കള്‍ പഞ്ചായത്ത് ഓഫീസില്‍; പ്രണയകഥയില്‍ ഇരുവരുടെയും സ്വപ്‌നങ്ങള്‍ ‘പ്രസിഡന്റിന്റെ കരങ്ങളാല്‍’ പൂവണിഞ്ഞു
മൂന്നാർ: പ്രണയ വിവാഹത്തിന് യുവതിയുടെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ പഞ്ചായത്ത് ഓഫീസിന്‍റെ സഹായം തേടി കമിതാക്കള്‍. പഞ്ചായത്ത് ഓഫീസില്‍ വിവാഹിതരാകാനുള്ള ആഗ്രഹവുമായി എത്തിയ യുവാവിനും യുവതിക്കും പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കിയതോടെ മനോഹര പ്രണയകഥയില്‍ ഇരുവരുടെയും സ്വപ്നങ്ങള്‍ പൂവണിഞ്ഞു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാറിന്‍റെ ഓഫിസിലാണ് വ്യത്യസ്തമായ വിവാഹം നടന്നത്. കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവർ ഡിവിഷൻ സ്വദേശികളായ വർഗീസ് തങ്കം ദമ്പതികളുടെ മകൻ സുധൻ സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി തമിഴ് സെൽവി ദമ്പതികളുടെ മകൾ നിവേദ(22) എന്നിവരുടെ വിവാഹമാണ് പഞ്ചായത്ത് ഓഫിസിൽ നടന്നത്. ചെന്നൈയിൽ ഡ്രൈവറായ സുധനും നിവേദയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. യുവതിക്ക് വീട്ടുകാർ വിവാഹാലോചന തുടങ്ങിയതിനെ തുടർന്ന് സുധനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാൻ അഭ്യര്‍ത്ഥിച്ചെങ്കിലും കടുത്ത എതിർപ്പാണ് ഉണ്ടായത്. തുടർന്ന് വാഗുവര വാർഡിലെ പഞ്ചായത്തംഗമായ ഉമാ രമേശ് യുവതിയുടെ വീട്ടുകാരുമായി ചർച്ച…
Read More » -
NEWS
ലോകകപ്പ് ഫുട്ബോൾ: എത്തുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യസേവനങ്ങള്‍ സൗജന്യമായി ഉറപ്പാക്കി ഖത്തർ
ദോഹ : ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തറില്‍ എത്തുന്ന ലോകമെമ്ബാടുമുള്ള സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും ആരോഗ്യസേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും (എച്ച്‌എംസി) ഇത്.കഴിഞ്ഞദിവസം മന്ത്രാലയം ആരംഭിച്ച സ്‌പോര്‍ട്‌സ് ഫോര്‍ ഹെല്‍ത്ത് വെബ്‌സൈറ്റിന്റെ ‘ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍’ വിഭാഗത്തിന് കീഴിലും സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യ സേവനം അവശ്യമുള്ളവര്‍ ഹയ്യകാര്‍ഡ് ആരോഗ്യ കേന്ദ്രത്തില്‍ ഹാജരാക്കണം. എച്ച്‌എംസിയുടെ ഷെയ്ഖ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയാ ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, ഹസ്ം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രത്യേകം സജ്ജമാക്കും.ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ഇവന്റുകളിലും പ്രത്യേക ആരോഗ്യ സേവനകേന്ദ്രം തുറക്കും.
Read More » -
NEWS
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങള്‍ (വാദികള്‍) ഇതേത്തുടർന്ന് നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അല്‍ഐനിലുമാണു കനത്ത മഴ പെയ്തത്. സമീപ പ്രദേശങ്ങളിലായി നിര്‍ത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. ഈ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്ബു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞിട്ടുണ്ട്.
Read More » -
Crime
രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
മലപ്പുറം: രോഗിയുമായി പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വഴി തടസ്സപ്പെടുത്തുകയും ഡ്രൈവറെ ആശുപത്രിയിലെത്തി മര്‍ദിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാറിലുണ്ടായിരുന്ന തിരൂര്‍ക്കാട് സ്വദേശികളായ വെന്തോടന്‍ മുഹമ്മദ് ആഷിഖ് (38), ചെരുവിളപ്പുരയിടത്തില്‍ ഷിബുഖാന്‍ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു. അറസ്റ്റിലായവരില്‍ ഒരാള്‍ കാറുടമയുടെ സഹോദരനും മറ്റേയാള്‍ അയല്‍വാസിയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്വാസതടസ്സവും നെഞ്ചുവേദനയുമായി പടപ്പറമ്പില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) മരിച്ചത്. യാത്രക്കിടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ ആംബുലന്‍സിന് മുന്നില്‍ തിരൂര്‍ക്കാട് സ്വദേശിയുടെ കാര്‍ വഴി തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിയ രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നതിനിടെ കാറിലെത്തിയവര്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചു. ഇതുകാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ വൈകിയ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു. അതേസമയം കാറിലുള്ളവര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക്…
Read More » -
Breaking News
കാട്ടാക്കട ആക്രമണം: സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസ്
തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. മര്‍ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇന്നലെയാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനനാണ് മര്‍ദനമേറ്റത് പ്രേമനന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകളും സുഹൃത്തും പ്രേമനനൊപ്പമുണ്ടായിരുന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമനന്‍ പറഞ്ഞു. എന്നാല്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമലനെ വലിച്ചുകൊണ്ടുപോയി…
Read More » -
Kerala
മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി, 6.68 ലക്ഷം രൂപ നല്‍കാന്‍ വിധി
മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇന്‍ഷ്വറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിനാണ് ഇന്‍ഷ്വറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്. 2018 ജനുവരി എട്ടിനാണ് മാരുതി സ്വിഫ്റ്റ് കാര്‍ ബന്ധുവിന്റെ കൈവശമിരിക്കെ ഒറ്റപ്പാലത്തു വച്ച് മോഷണം പോയത്. ഇതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഫസലുല്‍ ആബിദ് മരിച്ചു. ആബിദിന്റെ ബന്ധുക്കള്‍ കാര്‍ ഇന്‍ഷ്വര്‍ ചെയ്ത കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമ വേണ്ട വിധം വാഹനം നോക്കി സംരക്ഷിച്ചില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം ഹരജി നല്‍കിയ തീയതി മുതല്‍ ഒന്പത് ശതമാനം പലിശയും നല്‍കണം. സമാനമായ മറ്റൊരു സംഭവവും മാസങ്ങൾക്ക് മുമ്പ് മലപ്പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. നിർത്തിയിട്ട വാഹനം മോഷണം പോയ…
Read More » -
Business
റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം
ഓൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡിലെ പണം മാത്രമായിരുന്നു യൂപിഐ ഉപയോഗിച്ച് നല്കാൻ സാധിച്ചിരുന്നത്. അതായത് നിങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാധന സേവനങ്ങൾ ഉപയോഗിക്കാം. ഗ്രാമങ്ങളിൽ വരെ ഇപ്പോൾ ക്യൂ ആർ കോഡുകൾ നിരന്നു കഴിഞ്ഞു. സ്കാൻ ചെയ്ത പണം നല്കാൻ എല്ലാവരും ശീലിച്ചും കഴിഞ്ഞു. എന്നാൽ, ഒരു ചായ കുടിക്കാൻ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാം. യുപിഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് ആർബിഐ അവതരിപ്പിച്ചു കഴിഞ്ഞു. യുപിഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലൂടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്. യുപിഐ…
Read More » -
NEWS
കാണാതായ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങി മരിച്ച നിലയില്‍
ലക്നൗ :കാണാതായ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് സംഭവം. അധ്യാപകന്‍ വിരേന്ദ്രയുടേയും (40), അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ ഒന്‍പതാം ക്ലാസുകാരിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. 17 ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും കുറച്ചകലെയുള്ള വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ഈ മാസം മൂന്നാം തിയതി ഇരുവരേയും കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
Read More » -
Breaking News
മുബൈയില്‍ 1725 കോടിയുടെ ഹെറോയിന്‍ പിടികൂടി
മുംബൈ: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. മുംബൈ നവഷേവ തുറമുഖത്തുനിന്നാണ് ഹെറോയിന്‍ കണ്ടെയ്നര്‍ പിടികൂടിയത്. ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയിരുന്നത്. കണ്ടെയ്നറിന് ഏകദേശം 22 ടണ്‍ ഭാരമുണ്ടായിരുന്നതായി ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ പറഞ്ഞു. തലസ്ഥാനമായ ഡല്‍ഹിയിലേക്ക് വരികയായിരുന്നു കണ്ടെയ്നര്‍. രാജ്യത്ത് മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിച്ചു വരുന്നതെന്നും സ്പെഷല്‍ പോലീസ് കമ്മീഷണര്‍ എച്ച്.ജി.എസ് ധാലിവാള്‍ പറഞ്ഞു.
Read More »