Month: September 2022
-
India
ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന കാരണത്താല്‍ പോക്‌സോ കേസ് റദ്ദാക്കാന്‍ കഴിയില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്‌മാന് എതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്‌മാന് എതിരെ 2018 നവംബറിലാണ് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍, പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. അച്ഛന്റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്‌സോ കേസ് റദ്ദാക്കിയ ഹൈക്കോടതി…
Read More » -
Breaking News
അറസ്റ്റിലായ 11 പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒരു മാസം റിമാന്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഇവരെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, ഉസ്മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, കസ്റ്റഡിയിലെടുത്ത മറ്റ് 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിര്‍സ, ഒ.എം.എ.സലാം, അബ്ദു റഹ്‌മാന്‍, പി.കോയ, അനീസ് അഹമ്മദ്, അഫ്‌സര്‍ പാഷ, അബ്ദുല്‍ വാഹിദ്, ജസീര്‍, ഷഫീര്‍, അബൂബക്കര്‍, മുഹമ്മദ് ബഷീര്‍, നാസറുദ്ദീന്‍ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്കു കൊണ്ടുപോകുക.
Read More » -
India
വാട്‌സ്ആപ്പിനടക്കം പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന ആപ്ലിക്കേഷനുകള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ടെലി കമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കും ലഭ്യമാക്കാന്‍, സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും ഒടിടി ആപ്പുകളെ ടെലി കമ്യൂണിക്കേഷന്‍ സേവനമായും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നല്‍കാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യന്‍ ടെലികോം ബില്‍ 2022 നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഒക്ടോബര്‍ 20…
Read More » -
Kerala
ട്രാക്ക് ഇരട്ടിപ്പിക്കൽ; പുനലൂർ എക്‌സ്‌പ്രസ് 26, 29 തീയതികളിൽ റദ്ദാക്കി
തിരുവനന്തപുരം: നാഗർകോവിൽ സെക്ഷനുകളിൽ ട്രാക്ക് ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 23.25ന് മധുര ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 16729 മധുര ജങ്‌ഷൻ– പുനലൂർ എക്സ്പ്രസ് 26, 29 തീയതികളിലും വൈകിട്ട്15.20ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന 16730 പുനലൂർ– മധുര ജങ്‌ഷൻ എക്സ്പ്രസ് 27, 30 തീയതികളിലും റദ്ദാക്കി. 16605 മംഗളൂരു സെൻട്രൽ- നാഗർകോവിൽ ജങ്‌ഷൻ ഏറനാട് എക്സ്പ്രസ് 26, 29 തീയതികളിൽ തിരുവനന്തപുരം സെൻട്രലിനും നാഗർകോവിൽ ജങ്‌ഷനിലും ഇടയിൽ റദ്ദാക്കും. 16606 നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 27, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക. 16650 നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് 27 ന് 5.40ന് ആയിരിക്കും നാഗർകോവിൽ ജങ്‌ഷനിൽനിന്ന് പുറപ്പെടുക.
Read More » -
Kerala
ഹർത്താൽ: കെഎസ്ആർടിസി സർവീസ് നടത്തും; കടകൾ ബലമായി അടപ്പിച്ചാൽ ഉടനടി അറസ്റ്റ്
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്. ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സാധാരണ പോലെ സർവീസ് നടത്തും. ഇതിനായി എല്ലാ യൂനിറ്റ് അധികാരികൾക്കും സി.എം.ഡി നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നപക്ഷം പൊലീസ് സഹായം തേടും. മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിനു രേഖാമൂലം അപേക്ഷ…
Read More » -
Crime
കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധന: വിദേശികളടക്കം പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശികളടക്കം പിടിയില്‍. സൗദി പൗരനും സിറിയ, യെമന്‍, ഈജിപ്ത് സ്വദേശികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ അച്ചടിച്ച വിദേശ രാജ്യങ്ങളുടെ വ്യാജ കറന്‍സികളുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തത്. റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. പൊലീസ് റെയ്ഡ് നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
Read More » -
Kerala
ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഗൂഡാലോചന നടത്തിയെന്നും ഐ.എസിനെ സഹായിക്കുന്നുവെന്നും എന്‍.ഐ.എ; ആരോപണങ്ങള്‍ നിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍
കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐ.എസ്. പ്രവര്‍ത്തനത്തിന് സഹായം ചെയ്‌തെന്ന് എന്‍.ഐ.എ. പ്രതികള്‍ ഐ.എസ്. പ്രവര്‍ത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്ന് എന്‍.ഐ.എ. കോടതിയെ അറിയിച്ചു. എന്നാല്‍ കുറ്റാരോപണം പി.എഫ്.ഐ. ഭാരവാഹികള്‍ തള്ളി. പ്രതികളെ കൊച്ചി എന്‍.ഐ.എ. കോടതി അടുത്ത് 20 വരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.പി.എഫ്.ഐ. ദേശീയ ഭാരവാഹി കരമന അഷ്‌റഫ് മൊലവി അടക്കം 11 പേരാണ് അറസ്റ്റിലായത്. നാല് ദിവസം മുന്‍പ് തുടങ്ങിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍.ഐ.എ. സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദില്ലിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്ഡിന് നേതൃത്വം കൊടുത്തത്. പലയിടത്തും സംസ്ഥാന പൊലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആസൂത്രണ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വിദ്യാഭ്യാസ അവധി കഴിഞ്ഞ് തിരിച്ചെത്തിയെ കെ. വാസുകിയെ ലാന്‍റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണറായും നിയമിച്ചു. ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആകും. ജാഫർ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ . ആസിഫ ്കെ യൂസഫിനെ മിൽമ എംഡിയാക്കി.
Read More » -
LIFE
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി; അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് മാധ്യമപ്രവര്‍ത്തക
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നല്‍കി. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ ഇന്നലെ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷപ്രയോഗങ്ങള്‍ നടത്തിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ: ആദ്യത്തെ ചോദ്യത്തിന് ടിയാന്‍ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും…
Read More » -
Life Style
106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം; വോഗിന്റെ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍
വീണ്ടും ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ നടന്‍ തിമോത്തി ഷലമെ (Timothée Chalamet). ബ്രിട്ടീഷ് മാസിക വോഗിന്റെ പ്രിന്റ് എഡിഷന്‍ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍ എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. മാസികയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ആണ് ഒരു സ്ത്രീ ഇല്ലാതെ വോഗ് കവര്‍ ചിത്രം അടിക്കുന്നത്. ബില്ലി ഐലിഷ്, ലേഡി ഗാഗ, റിഹാന തുടങ്ങിയവര്‍ മുമ്പേ നടന്ന വഴിയില്‍ എത്തിയതില്‍ ഷലമെക്ക് പെരുത്ത് സന്തോഷം. ഇതൊരു ബഹുമതി എന്നാണ് യുവതാരം പറഞ്ഞത്. വോഗിന്റെ അച്ചടിച്ച പതിപ്പിലാണ് ഇതാദ്യമായി പുരുഷതാരം കവര്‍ ചിത്രമാകുന്നത്. ബ്രിട്ടീഷ് പോപ് ഗ്രൂപ്പായ വണ്‍ ഡയറക്ഷനിലെ സയേന്‍ മാലിക് 2018-ലെ ഡിജിറ്റല്‍ പതിപ്പിലും ഹാരി സ്റ്റേയ്ല്‍സ് 2020-ല്‍ യുഎസ് വോഗിലും കവര്‍ചിത്രം ആയിട്ടുണ്ട്. ലിംഗപരമായ വസ്ത്രധാരണം എന്ന സങ്കല്‍പം പല തവണ തിരുത്തിയ ഷലമെ നെക്ലെസ് ഇട്ടിട്ടാണ് ഒക്ടോബര്‍ ലക്കം മാസികയുടെ മുഖചിത്രമായിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ ചെറുപ്രായത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ, പൗരുഷ സങ്കല്‍പത്തിന്റെ പഴഞ്ചന്‍ നിര്‍വചനങ്ങള്‍…
Read More »