Breaking NewsNEWS

ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം; നൂറു പേര്‍ കരുതല്‍ തടങ്കലില്‍

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു.

വാഹനം തടഞ്ഞ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

നേരത്തേ, കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തിരുന്നു.

 

 

 

 

 

Back to top button
error: