NEWS

ഇന്ത്യയെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പോര്‍ച്ചുഗല്‍ 

ന്യൂയോര്‍ക്ക്: ഇന്ത്യയെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പോര്‍ച്ചുഗല്‍ യു.എന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് ആവശ്യപ്പെട്ടത്.
ശരിയായ രീതിയിലുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിച്ചു.ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും യു.എന്‍ കൈക്കൊണ്ടുവരുന്ന നടപടികളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

Back to top button
error: