Month: September 2022

  • NEWS

    യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

    ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻഎസ്‌സിയിൽ സ്ഥിരാംഗത്വത്തിനായി കണക്കാക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയെയും ബ്രസീലിനെയും റഷ്യന്‍ വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചു. “ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം വഴി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയും ബ്രസീലും, പ്രത്യേകിച്ചും, പ്രധാന അന്താരാഷ്ട്ര ശക്തികളാണ്. കൗൺസിലിലെ സ്ഥിരാംഗത്വത്തിനായി അവരെ കണക്കാക്കണം” വാർത്താ ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ കൗൺസിലിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ. ഇന്ത്യയും മറ്റ് 31 രാജ്യങ്ങളും അതിന്റെ പ്രവർത്തന രീതികളിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ഈ ബോഡിയെ കൂടുതൽ പ്രാതിനിധ്യവും നിയമാനുസൃതവും ഫലപ്രദവുമാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രതിനിധികൾ…

    Read More »
  • Local

    ‘കദളീ നിവേദ്യം,‘ കൃഷ്ണനാട്ടം കലാകാരൻ സുകുമാരന്റെ ജീവചരിത്രം നോവൽ രൂപത്തിൽ വരുന്നു

    ‘ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാലിനു തെക്കുഭാഗത്തുള്ള ഇന്നത്തെ പാർക്കിംഗ് ഗ്രൗണ്ട് അന്ന് മണൽ നിറഞ്ഞ പാടമായിരുന്നു. ആ മണൽപ്പരപ്പിൽ സുന്ദരൻ മെമ്മോറിയൽ ട്രോഫിക്കായുള്ള ഫുട്ബോൾ കളി നടക്കുന്നു. ശ്രീകൃഷ്ണ ഭജന സമിതിയുടെ ടീം പൊരുതിക്കളിച്ചിട്ടും ഒരു ഗോളിന് പുറകിൽ. കളി കഴിയാൻ അധികം നേരമില്ല. സുകുമാരൻ പരിഭ്രാന്തനായി. ഏതു വിധേനെയെങ്കിലും ജയിക്കണം. ആ പരിഭ്രമം കളി കാണാൻ എത്തിയിരുന്ന ക്ഷേത്രം മാനേജർക്ക് മനസ്സിലായി. അദ്ദേഹം പറഞ്ഞു: “സുകുമാരാ..ഒരു കാര്യം ചെയ്തോ. നാളെ ഗുരുവായൂരപ്പന് രണ്ടു കദളിപ്പഴം കൊടുത്തോ, കളി ജയിക്കും…” അതു കൊടുക്കാമെന്നു ചിന്തിച്ചപ്പോൾ സുകുമാരന്റെ ടീം ആദ്യഗോളടിച്ചു. പിന്നെ ലീഡ് നിലനിന്നു. വിജയവും. നേടി. പിറ്റേന്നാൾ ഭഗവാന് കദളിപ്പഴം നൽകി . പിന്നെ അത് മറന്നു. കാലം മുന്നോട്ടു പോയപ്പോൾ സുകുമാരന്റെ ജീവിതപടയോട്ടത്തിൽ ഉപരോധവും പ്രതിരോധവും തീർക്കാൻ പാടുപെട്ടു. ജീവിതത്തിൽ കൃഷ്ണനാട്ടമൊഴികെ മറ്റൊന്നും പഠിച്ചിട്ടില്ലാത്ത സുകുമാരൻ തളർന്നു നിന്ന ദിവസം ആ ഫുട്ബോൾ കളിക്കായുള്ള കദളീനിവേദ്യത്തെ ഓർത്തു. പിന്നെ താമസിച്ചില്ല.…

    Read More »
  • NEWS

    ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍

    വ​ട​ക്ക​ഞ്ചേ​രി: ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍. തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ല്‍ റ​ഹ്മാ​നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രണ്ടാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണു കേസ്.കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചപ്പോഴാണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

    Read More »
  • NEWS

    പത്തനംതിട്ടയിൽ പാർട്ടി പ്രവർത്തകന്റെ ആത്മഹത്യ സിപിഐഎമ്മിന് തലവേദനയാകുന്നു

    പത്തനംതിട്ട : സിപിഎം നേതാക്കള്‍ക്കെതിരെ കത്തെഴുതി വച്ച് റാന്നി പെരുനാട്ടിൽ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് മലേതില്‍ ബാബുവാണ് ആത്മഹത്യ ചെയ്തത്.ബാബു എഴുതിയതെന്ന് കരുതുന്ന ഡയറിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെതിരയും ലോക്കല്‍ സെക്രട്ടറിക്കെതിരയുമാണ് പരാമര്‍ശം. ബാബുവും സിപിഎം അനുഭാവിയാണ്.  വീടിനോട് ചേര്‍ന്നുള്ള പറമ്ബിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സിപിഎം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ബാബുവിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നത്. ബാബുവിന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് ശൗചാലയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നേതാക്കളും ബാബുവുമായി തര്‍ക്കമുണ്ടായിരുന്നു.ഇന്ന് രാവിലെ നാട്ടുകാരാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിന്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് ശൗചാലയം നിർമ്മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് സഹകരിക്കാതെയായപ്പോള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നുമാണ് ബാബു ഡയറില്‍ എഴുതിയിരിക്കുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    വാഹനം ഓവര്‍ടേക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കം; തീര്‍ക്കാനെത്തിയ പോലീസുകാര്‍ക്കും ‘കിട്ടി’, സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

    പത്തനംതിട്ട: കൂടലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാജീവും തിരുവനന്തപുരം സ്വദേശികളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസ്. രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Health

    വണ്ണം കുറയ്ക്കൂ… സമ്മാനമായി 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും… വെയിറ്റ് ലോസ് ചലഞ്ചുമായി മുതലാളി

    ഫിറ്റ്‌നസ് സംബന്ധമായ വിഷയങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്ന കാലമാണിത്. പ്രത്യേകിച്ച് കൊവിഡ് കൂടിയെത്തിയതോടെ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന്റെ ആവശ്യകത ഒട്ടുമിക്കപേരും മനസിലാക്കിയിട്ടുണ്ട്. എന്നാലിതേ കാലയളവില്‍ തന്നെ ശാരീരികമായി ഒതുങ്ങിപ്പോയവരും നിരവധിയാണ്. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ സമയം, വര്‍ക്ക് ഫ്രം ഹോം എല്ലാം എത്രയോ പേരെയാണ് അലസരാക്കി മാറ്റിയത്. ചിട്ടയില്ലാത്ത ഭക്ഷണം, ഉറക്കം, ജോലി എന്നിങ്ങനെ ജീവിതരീതികള്‍ ആകെയും മാറിമറിഞ്ഞ് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ. ഒരുപാട് പേര്‍ ഈ സമയത്തിനുള്ളില്‍ വണ്ണം വച്ചിട്ടുണ്ട്. പലരും കൊവിഡ് കാലത്ത് കൂടിയ വണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധേയമാകുന്നത്. തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി ഒരു വെയിറ്റ് ലോസ് ചലഞ്ച് നടത്തുകയാണൊരു മുതലാളി. ഇതില്‍ വിജയി ആയി വരുന്ന ആള്‍ക്ക് നല്ലൊരു തുക സമ്മാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനിയായ സെരോദയുടെ സിഇഒ നിതിന്‍ കാമത്ത് ആണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക്…

    Read More »
  • Crime

    നടുറോഡില്‍ സംഘര്‍ഷം; സൗദിയില്‍ എട്ടുപേര്‍ അറസ്റ്റില്‍

    റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്മാരാണ് അറസ്റ്റിലായത്. ഈ മാസം ഇത്തരത്തിലുള്ള രണ്ടാമത്തെ അറസ്റ്റാണിത്.അല്‍ നൈരിയ പ്രവിശ്യയിലെ പൊതുസ്ഥലത്താണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൗദിയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടിയിരുന്നു. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

    Read More »
  • Kerala

    സില്‍വര്‍ ലൈന്‍ പദ്ധതി: കെ റെയില്‍ അലൈന്‍മെന്റ് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

    കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങൾ ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷൻ നൽകിയില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ പറയുന്നു. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഡി.പി.ആർ. അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

    Read More »
  • Crime

    ഹര്‍ത്താലിനിടെ അക്രമം: രണ്ട് പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട് നല്ലളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ്‌ ഫാത്തിം, അബ്ദുൽ ജാഫർ എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ നല്ലളത്ത് വെച്ചാണ് ഇരുവരും ആക്രമിച്ചത്. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഇരുവരും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

    Read More »
  • Crime

    യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ

    കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.  അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഫോൺ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഹരിയെ അറസ്റ്റ് ചെയ്തത്. പ്രതി ഗൾഫിൽ  നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നുള്ള മാനസിക പീഡനമാണ് ലക്ഷ്മി പിള്ള ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ലക്ഷ്മിയുടെ അമ്മ രമാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിനാല് വയസുള്ള ലക്ഷ്മി പിള്ള ഭർത്താവ് കിഷോറിന്റെ വീട്ടിൽ വച്ച്…

    Read More »
Back to top button
error: