പത്തനംതിട്ട : സിപിഎം നേതാക്കള്‍ക്കെതിരെ കത്തെഴുതി വച്ച് റാന്നി പെരുനാട്ടിൽ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.
പെരുനാട് മലേതില്‍ ബാബുവാണ് ആത്മഹത്യ ചെയ്തത്.ബാബു എഴുതിയതെന്ന് കരുതുന്ന ഡയറിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെതിരയും ലോക്കല്‍ സെക്രട്ടറിക്കെതിരയുമാണ് പരാമര്‍ശം. ബാബുവും സിപിഎം അനുഭാവിയാണ്.
വീടിനോട് ചേര്‍ന്നുള്ള പറമ്ബിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ബാബുവിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നത്.
ബാബുവിന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് ശൗചാലയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നേതാക്കളും ബാബുവുമായി തര്‍ക്കമുണ്ടായിരുന്നു.ഇന്ന് രാവിലെ നാട്ടുകാരാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാബുവിന്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് ശൗചാലയം നിർമ്മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് സഹകരിക്കാതെയായപ്പോള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നുമാണ് ബാബു ഡയറില്‍ എഴുതിയിരിക്കുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.