തിരുവനന്തപുരം:തീവ്രവാദത്തിന് റെ ഹോട്ട് സ്‌പോട്ടായി കേരളം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ.രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
അക്രമം നടത്തുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. ഇത് കാരണം കേരളം സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ്. സാധാരണ ജനങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നതെന്നും നദ്ദ പറഞ്ഞു
സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി തെറ്റായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.എല്ലാ നയങ്ങളും മാറ്റിവച്ച് ഒരു കുടുംബ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
തിരുവനന്തപുരത്ത് ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.