NEWS

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറണമെന്ന് ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷ്.

കേരളത്തില്‍ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞതിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ത്തകരുമായുള്ള ബന്ധം, അനുഭവ സമ്ബത്ത് ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണനയില്ല. ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്.

Signature-ad

ഔദ്യോഗിക പിന്തുണ ഖാര്‍ഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

2005ല്‍ കര്‍ണാടക പിസിസി അധ്യക്ഷനായിരുന്നു ഖാര്‍ഗെ. കര്‍ണാടക നിയമസഭയില്‍ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ല്‍ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവര്‍ത്തന മേഖല ഡല്‍ഹിയില്‍. യു.പി.എ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച്‌ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുന്നത്.

Back to top button
error: