NEWS

ഗുജറാത്തിൽ ‘ഗോ മാതാ രാഷ്ട്ര മാതാ’ ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

അഹമ്മദാബാദ്: ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.ഗുജറാത്തിലെ അഹമ്മദാബാദ്- മുംബൈ ഹൈവേയിൽ വച്ചാണ് ആംബുലന്‍സില്‍ നിന്നും കള്ളപ്പണം കണ്ടെത്തിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയതെന്ന്  പൊലീസ് പറഞ്ഞു.

 

 

 

ആംബുലന്‍സിന്റെ ഒരുഭാഗത്ത് ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റ് എന്നും മറുഭാഗത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിട്ടുള്ളത്.ആംബുലന്‍സ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: