NEWS

ട്രെയിന്‍ തട്ടി മരിച്ചു

ണ്ണൂരില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയില്‍ പ്രഭാവതി (60) ആണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിന്‍ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചെറുകുന്ന് പുന്നച്ചേരിയിലെ കല്യാണവീട്ടില്‍ പോയി മടങ്ങി വരവേയാണ് അപകടം. റെയില്‍വെ പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ രണ്ട് പേരെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Back to top button
error: