കോട്ടയം: തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിൾ (35) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാർ തോട്ടിൽ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തിടനാട് പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള ഫയര്ഫോഴ്സ് സംഘവും സ്ഥലത്തെത്തി കാർ കരയ്ക്ക് കയറ്റുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.