Month: September 2022
-
Kerala
എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും,പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും:രാജേഷ്
സ്പീക്കര്‍ പദവി രാജിവെച്ച എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിന് നല്‍കുക. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി കൂടിയാണിത്. പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചു.
Read More » -
LIFE
മഹാമാന്ത്രികൻ മുതുകാട് മാന്ത്രിക ഗംഗ ഏറ്റുവാങ്ങി
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി മാന്ത്രിക നോവൽ പ്രവീൺ ഇറവങ്കരയുടെ ഗംഗ മലയാളത്തിന്റെ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കോഴിക്കോട് ഹരിതം ബുക്സ് പുറത്തിറക്കിയ 700 വർഷത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ കഥ പറയുന്ന നോവൽ ഇതിനകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം,കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിലാണ് പ്രവീൺ ഇറവങ്കര മുതുകാടിന് ഗംഗ കൈമാറിയത്. ഓണസദ്യയും കഴിച്ച് കുശലവും പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.
Read More » -
NEWS
രാത്രി ഉറങ്ങിക്കിടന്നപ്പോൾ ‘പ്രേതം’ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പിന്നീട് കിടപ്പുമുറിയിൽ സ്ഥാപിച്ച സി.സി.ടിവി ക്യാമറയിൽ ‘പ്രേതം’ കുടുങ്ങി
ഉറങ്ങിക്കിടക്കുമ്പോൾ ‘പ്രേതം’ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായാണ് യുവതി കോടതിയെ സമീപിച്ചത്. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൊലീസിനു ‘പ്രേത’ത്തെ കണ്ടെത്താനായില്ല. തന്നോടൊപ്പം കഴിയുന്ന പങ്കാളിയായിരിക്കും വില്ലൻ എന്നാണ് യുവതി ധരിച്ചത്. എന്നാൽ തനിക്കു മനസ്സറിവില്ലെന്ന് അയാൾ ആണയിട്ടു. ഒടുവിൽ തന്ത്രപരമായ ചില .നീക്കങ്ങളിലൂടെ ‘പ്രേതം’ കുടുങ്ങി. യഥാർത്ഥ ‘പ്രേത’ത്തെ കണ്ട് ഏവരും ഞെട്ടി. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഹൗസിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. ഇരുട്ടില്‍ ആരോ തന്നെ ചുംബിക്കുന്നത് പോലെ തോന്നിയെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അവര്‍ കോടതിയില്‍ മൊഴി നല്‍കി. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഒരു നിഴല്‍ മാത്രമാണ് കണ്ടതെന്നും യുവതി പറഞ്ഞു. ദിവസങ്ങളോളം പീഡനം പതിവായതോടെ ‘പ്രേത’ത്തെ കണ്ടെത്താന്‍ ബെഡ്‌റൂമില്‍ സി.സി.ടിവി സ്ഥാപിക്കാന്‍ യുവതിയും പങ്കാളിയും ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്ന് സി.സി ടിവിയിൽ ‘പ്രേത’ത്തെ കണ്ട് ഇവർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ദൃശ്യങ്ങളില്‍ കണ്ടത്…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: നാലാഴ്ചയ്ക്കകം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി
ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു, വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹർജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചു. സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ…
Read More » -
Kerala
കുഞ്ഞിന് ഓണക്കോടി വാങ്ങണം, ഫീസടക്കണം…. മരുന്നു വാങ്ങണം…. കെഎസ്ആര്‍ടിസി ജീവനക്കാരന്റെയും കുടംബത്തിന്റെയും നില്‍പ്പ്‌സമരം
തിരുവനന്തപുരം: ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ് പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു. സർക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. ചികിത്സാ ചെലവുകളും കുട്ടിയുടെ പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു. അതിനിടെ കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്.. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ്…
Read More » -
Food
ഓണം ആഘോഷിക്കാത്ത, ഓണസദ്യ ഉണ്ണാത്ത ഒരു മലയാളിപോലും കാണില്ല; എന്താണ് തിരുവോണ സദ്യയുടെ ഗുണം ?
ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത് തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ. അറിയാം ഓണസദ്യയുടെ ആരോഗ്യ ഗുണങ്ങള്‍… പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്. സദ്യയില്‍ വിളമ്പുന്ന അവിയല്‍, സാമ്പാര്‍, തോരന്‍, കിച്ചടി തുടങ്ങിയവയൊക്കെ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്നവ ആയതിനാല്‍ തന്നെ സദ്യ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അവിയല്‍, സാമ്പാര്‍ എന്നിവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കുന്നതിനും…
Read More » -
NEWS
ലിസ് ട്രസ്, ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
ലണ്ടൻ: യുകെയിൽ ബോറിസ് ജോൺസനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത് സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ആണ്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രി. മേരി എലിസബത്ത് ട്രസ് അഥവാ ലിസ് ട്രസ്. ലീഡ്‍സ് സർവകലാശാലയിലെ ഗണിതാധ്യാപകനായ ജോൺ കെന്നതിന്റെയും, ആതുരസേവകയും അധ്യാപികയും ആക്ടിവിസ്റ്റുമായ പ്രിസില്ല മേരി ട്രസ്സിന്റെയും മകളായി എഴുപതുകളുടെ പകുതിയിൽ ജനനം. ഓക്സ്ഫഡിൽ പൊളിറ്റിക്‌സ്, ഫിലോസഫി, എക്കണോമിക്സ് എന്നിവയിൽ ഉപരിപഠനം. പഠനകാലത്ത് തന്നെ പുലർത്തിയിരുന്നത് കൺസർവേറ്റീവ് ആഭിമുഖ്യം. 1997-ൽ പാർട്ടി കൺവെൻഷനിൽ വെച്ച് കണ്ടുമുട്ടിയ അക്കൗണ്ടന്റ് ഹ്യൂ ഓലിയറിയുമായി മൂന്നു വർഷത്തിനിപ്പുറം വിവാഹം. അതിൽ രണ്ടു പെൺകുട്ടികൾ. ഉപരിപഠനത്തിനു ശേഷം ഷെൽ പെട്രോളിയം കമ്പനിയിൽ ആദ്യജോലി. മറ്റു പല കമ്പനികളിലായി തുടർന്നു പോയ കോർപ്പറേറ്റ് കരിയർ. 2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടു വച്ചത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ…
Read More » -
Business
ടാറ്റയും സൈറസ് മിസ്ത്രിയും എന്തിന് പിരിഞ്ഞു ?
ടാറ്റ സൺസിനെ നയിക്കാൻ ചെയർമാനായി എത്തുന്നത് വരെ സൈറസ് മിസ്ത്രിയെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല, അദ്ദേഹം കുടുംബ ബിസിനസുകൾ മാത്രം നോക്കി നടത്തുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ തലവനായി, രത്തൻ ടാറ്റയുടെ പിൻഗാമിയായി നിയമിതനായപ്പോൾ സൈറസ് മിസ്ത്രിയെ ലോകമറിഞ്ഞു. ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകാൻ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. ടാറ്റ സൺസിന്റെ 18.4 ശതമാനം ഓഹരികൾ സ്വന്തമായുണ്ടായുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയായി, 2006 -ൽ അച്ഛൻ പല്ലോൺജി മിസ്ത്രി വിരമിച്ച ഒഴിവിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് നിയമിതനാവാൻ സൈറസ് മിസ്ത്രി വിമുഖത കാണിച്ചെങ്കിലും രത്തൻ ടാറ്റ ഉൾപ്പെടെയുള്ളവരുടെ പ്രേരണ മൂലം അദ്ദേഹം 2012 ൽ ടാറ്റ ഗ്രൂപ്പിന്റെ തലവനായി. എന്നാൽ നാല് വർഷത്തിന് ശേഷം, 2016 ഒക്ടോബറിൽ കാര്യങ്ങൾ മാറി മറിഞ്ഞു. ബോർഡ് മീറ്റിങ്ങിൽ നടന്ന അട്ടിമറിയിലൂടെ സൈറസ് മിസ്ത്രിയുടെ അധികാരം നഷ്ടപ്പെട്ടു. പുതിയ ചെയർമാനായി…
Read More » -
Business
ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ വർദ്ധനവ്
ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ ഓഗസ്റ്റ് മാസത്തിൽ 19 ശതമാനം വർദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ റെയിൽവേ കൈകാര്യം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കനത്ത മഴയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യൻ റെയിൽവേയും ഭീമമായ നാശനഷ്ടങ്ങൾ നേരിട്ട ശേഷവും വരുമാന വർദ്ധനവ് ഉണ്ടായത് റെയിൽവേയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുള്ള ചരക്ക് ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ റെയിൽവേ നേടിയ വരുമാനം 66,658 കോടി രൂപയായി. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 48 മെട്രിക് ടൺ കൽക്കരി കൈകാര്യം ചെയ്ത സ്ഥാനത്ത് ഇന്ത്യൻ റെയിൽവേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 58 മെട്രിക് ടൺ കൽക്കരി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതിലൂടെ 20 ശതമാനം വളർച്ചയാണ് നേടാനായത്. എന്നാൽ ചരക്ക് ഗതാഗതത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റെയിൽവേയ്ക്ക് സാധിക്കുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ…
Read More » -
Kerala
അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി
കോട്ടയം: തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പെരുനാട് സ്വദേശിനിയാണ് അഭിരാമി. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ്…
Read More »