NEWS

ജീവൻരക്ഷയ്ക്ക് സർക്കാരിന്റെ കനിവ് 108

സംസ്ഥാനത്താകെ വാഹനാപകടങ്ങളിൽപ്പെടുന്നവരെ എത്രയും പെട്ടന്ന് ആധുനിക ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി രക്ഷപ്പെടുത്താനുള്ള പദ്ധതികൾ കേരള സർക്കാർ നടപ്പാക്കി വരുന്നു. അതിന്റെ ഭാഗമായി കനിവ് 108 എന്ന പേരിൽ ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളും പരിശീലനം നേടിയ ജീവനക്കാരുമുള്ള ആംബുലൻസുകളുടെ ശൃംഖല സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. 108 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും.ഇത് തികച്ചും സൗജന്യമാണ്.

 

 

റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ ആശുപത്രിയിൽ എത്തിച്ച് പെട്ടെന്നു ചികിത്സ ലഭ്യമാക്കുന്നതിനും സുപ്രധാനമായ ആദ്യ 48 മണിക്കൂറിലെ ചികിത്സ സൗജന്യമായി ചെയ്യുന്നതിനും  പദ്ധതികൾ ആവിഷ്‌കരിച്ചു സർക്കാർ നടപ്പാക്കിവരുന്നു.

Back to top button
error: