CrimeNEWS

വിദ്യാര്‍ഥിനിക്ക് വാട്ട്‌സാപ് വഴി അശ്ലീല സന്ദേശം; അധ്യാപകന്‍ ഭാര്യവീട്ടില്‍നിന്നും പിടിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല മെസേജുകള്‍ അയച്ച പ്ലസ്ടു അധ്യാപകന്‍ അറസ്റ്റില്‍. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എല്‍.ഭവനില്‍ ജയകുമാറി(40) നെയാണ് പിടികൂടിയത്. വാട്സാപ് വഴി നിരവധി തവണ അശ്ലീല സന്ദേശം അയച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വര്‍ക്കലയിലെ ഭാര്യവീട്ടില്‍നിന്നാണ് ഇയാളെ മെഡി. കോളജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജയകുമാറിനെതിരേ നേരത്തേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: