KeralaNEWS

സകുടുംബം ചുവപ്പില്‍; ക്ലിഫ്ഹൗസിലെ ഓണാഘോഷം വൈറല്‍

തിരുവനന്തപുരം: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് പോലെ മുഖ്യമന്ത്രി വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചപ്പോള്‍ ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിലാണ് ഓണം ആഘോഷിച്ചത്.

ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് കിരണ്‍, കൊച്ചുമകന്‍ ഇഷാന്‍, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം ഓണക്കോടിയില്‍ മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോ മുഹമ്മദ് റിയാസാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: