Breaking NewsNEWS

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടെ 96 വയസുകാരിയായ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു. രാജ്യത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന്‍ ബാല്‍മോറലിലേക്ക് യാത്ര തിരിച്ചു.

Signature-ad

പിതാവ് ജോര്‍ജ് ആറാമന്റെ നിര്യാണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരിയിലാണ് രാജകുമാരിയായിരുന്ന എലസബത്ത്, രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: