CrimeNEWS

പോലീസിനെ വെട്ടിച്ചുകടന്ന് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് മയക്കുമരുന്നു പിടിച്ചു

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. കാര്‍ ഡ്രൈവര്‍ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പോലീസ് അറസ്റ്റു ചെയ്തു. 23 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.

എന്നാല്‍, പോലീസിനെ കണ്ടയുടന്‍ ഇയാള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിന്‍കുഞ്ഞിന്റെ കാര്‍ കൂട്ടിയിടിച്ചു. തുര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: