Month: September 2022
-
Kerala
കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്; ബാലിസ്റ്റിക് വിദഗ്ധൻ ഐഎൻഎസ് ദ്രോണാചാര്യയിലെത്തും
കൊച്ചി : കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. ബാലിസ്റ്റിക് വിദഗ്ധനെ ഐ എൻ എസ് ദ്രോണാചാര്യയിൽ കൊണ്ടുപോയി പരിശോധിപ്പിക്കാൻ തീരുമാനം. ഫയറിംങ് പരിശിലനം നടത്തിയതിന്‍റെ രേഖകൾ ഹാജരാക്കാനും നാവിക സേനയോട് പൊലീസ് ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തിൽ പരിശോധനയും നടത്തി അതേസമയം നാവിക സേന പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിരുന്നു. ഇക്കാര്യത്തിൽ വ്യക്തയ്ക്കുവേണ്ടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുളളറ്റെങ്കിൽ മറ്റ് സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി…
Read More » -
Kerala
പതിവ് തെറ്റിക്കാതെ ഇക്കുറിയും ഓണത്തിന് റെക്കോര്‍ഡ് വില്‍പ്പന; നാലിടത്ത് ഒരു കോടിയുടെ വ്യാപാരം
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിനും ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്. രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവിൽപ്പനയും കുതിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത് . ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് വിറ്റത് 117 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു. ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടി, കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക 550…
Read More » -
Business
പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു, ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം
ദില്ലി: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ കൂടുതല്‍ നടപടികളുമായി കേന്ദ്രസർക്കാർ. പൊടി പച്ചരി കയറ്റുമതിക്ക് ഇന്നുമുതല്‍ സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇന്ന് നിലവില്‍ വരും. വിലക്കയറ്റം ഉയർത്തി പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ നടപടികള്‍. ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം വെട്ടികുറച്ചതോടെ ഇന്ത്യയില്‍ ഒരാഴ്ചക്കുള്ളില്‍ അരി വില അഞ്ച് ശതമാനത്തോളം കൂടിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് സീസണില്‍ അരി ഉത്പാദനം കുറയുമെന്ന റിപ്പോര്‍ട്ട് , യുക്രൈൻ റഷ്യ യുദ്ധം ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്‍റെ വിപണിയിലെ നടപടികള്‍. പൊടി പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് നിലവില്‍ വരും. എന്നാല്‍ നേരത്തെ കരാർ ആക്കിയവർക്ക് സെപ്റ്റംബർ പതിനഞ്ച് വരെ കയറ്റുമതി നടത്താന്‍ ഇളവുണ്ട്. നിയന്ത്രണം ഇന്ത്യയില്‍ അരി ലഭ്യതയുടെ വര്‍ധിപ്പിക്കും. എന്നാല്‍ പൊടി പച്ചരിയെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതിന്…
Read More » -
Crime
സോഷ്യല്‍ മീഡിയയിലെ ‘വ്യാജ ഡോക്ടര്‍’ സൗദി അറേബ്യയില്‍ അറസ്റ്റില്‍
റിയാദ്: സോഷ്യല്‍ മീഡിയയിലൂടെ ചികിത്സ നിര്‍ദേശിക്കുകയും രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‍ത ‘വ്യാജ ഡോക്ടറെ’ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്‍തു. ഇയാള്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ യോഗ്യതകളോ ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗികളെ ചികിത്സിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക വഴി, ചികിത്സ ആവശ്യമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാജ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണമാണ് ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയ ഇയാള്‍ അതിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചികിത്സാ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തി. മെഡിക്കല്‍ രംഗത്തെ ഒരു ശാഖയിലും ഇയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും ചികിത്സ നടത്താനോ ആളുകള്‍ക്ക് വൈദ്യ ഉപദേശങ്ങള്‍ നല്‍കാനോ, സൗദിയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുവദിക്കുന്ന നിയമപരമായ ഒരു രേഖയും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. മതിയായ ലൈസന്‍സില്ലാതെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചും, ചികിത്സ നല്‍കുമെന്ന് വാഗ്ദാനം ചെയ്‍തും സോഷ്യല്‍…
Read More » -
India
വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന് സുപ്രീംകോടതി പരിഗണിക്കും
ദില്ലി: വിവാഹ ബന്ധത്തിലെ ബലാൽസംഗം കുറ്റകരമാണോയെന്ന വിഷയത്തിൽ ഈ മാസം 19 തിന് വാദം കേൾക്കാമെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇളവിനെതിരായ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി സുപ്രീം കോടതിക്ക് വിട്ടിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ രണ്ട് ജഡ്ജിമാർ വ്യത്യസ്ത വിധികൾ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ബഞ്ച് തീരുമാനം സുപ്രീംകോടതിക്ക് വിട്ടത്. ഈ മാസം പത്തൊമ്പതിന് വിഷയത്തിലുള്ള എല്ലാ ഹർജികളും ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു.
Read More » -
Crime
നാലരലക്ഷം രൂപയുമായി ചീട്ടുകളി സംഘം പിടിയില്‍
തൃശ്ശൂർ: വലപ്പാട് കോതകുളത്ത് ചീട്ടുകളി സംഘം പൊലീസിൻ്റെ പിടിയിലായി. നാലര ലക്ഷത്തോളം രൂപയുമായിട്ടാണ് വൻ ചീട്ടുകളി സംഘം അറസ്റ്റിലായത്. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read More » -
India
ബഫർ സോൺ: കേന്ദ്ര നിലപാടില്‍ അവ്യക്തത, ഹര്‍ജിയില്‍ പുനപരിശോധനയ്ക്ക് നിര്‍ദേശമില്ല
ദില്ലി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ അവ്യക്തത. സുപ്രീംകോടതിയിൽ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശത്തിന് പകരം വ്യക്തതയാണ് തേടുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി മീ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹർജി നല്‍കിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല. വ്യക്തത തേടിക്കൊണ്ടുള്ള ഹർജിയാണ് കേന്ദ്രംം നല്‍കിയിരിക്കുന്നത്. ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ച 44 എ ഖണ്ഡികയിൽ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്‍റെ ആദ്യ അപേക്ഷ. ഇതിന് മുൻകാലപ്രാബല്യം ഉണ്ടോ എന്ന ചോദ്യം കേന്ദ്രം ഉന്നയിക്കുന്നു. ഇപ്പോൾ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി തേടണം എന്ന് നിർദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെക്കുറിച്ചും കേന്ദ്രം കൂടുതൽ വ്യക്തത തേടുന്നുണ്ട്. കേരളം നേരത്തെ പുനപരിശോധന ഹർജിയാണ് നല്‍കിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതിൽ കാര്യമില്ല എന്ന…
Read More » -
Kerala
ആലപ്പുഴ തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തി
ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തി. തുമ്പോളി ജംങ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് അധികസമയമായിട്ടില്ലെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
അച്ഛന് കരള്‍ നല്‍കണം, കനിവുണ്ടാകണം; അനുവാദം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍
ദില്ലി: അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തർ പ്രദേശുകാരനാണ് ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടിയത്. വിഷയത്തിൽ കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിന് നിർദേശവും നല്‍കിയിട്ടുണ്ട്. പതിനേഴുകാരന്‍റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. പിതാവിന്‍റെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള വഴി തേടിയാണ് കൗമാരക്കാരന്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. കുട്ടി ചെറുപ്പമായതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസമായേക്കും. കുട്ടിയുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഈ സാഹര്യത്തിലാണ് സ്വന്തം പിതാവിന്‍റെ ജീവന്‍ പിടിച്ച് നിര്‍ത്താനുള്ള മാര്‍ഗം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍ എത്തിയത്
Read More » -
Kerala
ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവം: ശുചീകരണ തൊഴിലാളികളെ തള്ളി സിപിഎം; തൊഴിലാളികളുടെ പ്രവര്‍ത്തി അവിവേകം
തിരുവനന്തപുരം: പ്രതിഷേധ സൂചകമായി ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തള്ളി സിപിഎം. ഓണസദ്യ മാലിന്യകൂമ്പാരത്തില്‍ തള്ളിയത് അവിവേകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ മേയറെ അറിയിക്കുകയായിരുന്നു വേണ്ടത്. പ്രശ്‌നങ്ങള്‍ മേയര്‍ തന്നെ തീര്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങള്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു. ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമര്‍ശിച്ച് മേയര്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും സിഐടിയുക്കാരാണ്.…
Read More »