നൃത്തം ചടുലവും വ്യത്യസ്തവുമായ കലാപ്രകടനമാണ്. കേരളത്തിൽ യുവ ഡോക്ടർമാരും കളക്ടർമാരും എന്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിവരെ നൃത്തം ചെയ്യുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വളരെ ജനപ്രിയ കലാരൂപമാണ് നൃത്തം. സന്തോഷത്തിന്റെ പ്രകടനമായി കണക്കാക്കപ്പെടുന്നതിനാൽ സോഷ്യൽ മീഡിയയിൽ ഇതിന് വൻ പ്രചാരമാണ് ലഭിക്കുന്നത്. ആകർഷകമായ നിരവധി ഡാൻസ് ക്ലിപുകൾ നാം കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു വീഡിയോ അടുത്തിടെ വൈറലായി.
ചിലര്‍ക്ക് നൃത്തം ചെയ്യാന്‍ സ്റ്റേജ് വേണമെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രത്യേക അരങ്ങൊന്നും ആവശ്യമൊന്നുമില്ല. അത്തരമൊരു വിഡിയോയാണ് ഇവിടെ നടുറോഡില്‍ തെരുവ് വിളക്കിന്റെ സഹായത്തോടെ തങ്ങളുടെ ഉള്ളിലെ കലാസപര്യ ആടി തിമിര്‍ക്കുകയാണ് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും.
പ്രേരണ മഹേശ്വരി എന്ന പേരിൽ ഒരാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും റോഡിലെ തെരുവ് വിളക്കിന് താഴെ അടിപൊളിയായി ഒരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്നത് കാണാം. തങ്ങളുടെ നൃത്തം ആരെങ്കിലും വീഡിയോ ആക്കും എന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഏതോ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നോ ടെറസില്‍ നിന്നോ ആണ് ഈ ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്.
ഏറ്റവും മികച്ച രീതിയിലാണ് ഇരുവരും നൃത്തം ചെയ്യുന്നത്. അവരുടെ ചുവടുകൾ നന്നായി സമന്വയിപ്പിച്ചതാണെന്നും ധാരാളം പരിശീലനം ലഭിച്ചതായി തോന്നുന്നതായും സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ കമന്റ് ചെയ്തു. 16 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനകം അനേക ലക്ഷങ്ങൾ കണ്ടു കഴിഞ്ഞു.