Month: September 2022

  • Crime

    സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം

    കോഴിക്കോട്: വടകര അഴിയൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. വടകര -തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിടാര ബസിലെ കണ്ടക്ടര്‍ രസ്‌നേഷ്, ഡ്രൈവര്‍ റിജില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഇരുവരെയും മാഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകര -തലശേരി റൂട്ടിലെ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നു രാവിലെ തലശേരിയിലേക്കു പോകുമ്പോള്‍ അഴിയൂരില്‍ വച്ച് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് തിരികെ വരുമ്പോഴുണ്ടായ ആക്രമണമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ചോമ്പാല്‍ പോലീസ് കേസെടുത്തു.  

    Read More »
  • India

    നിർണായക വിധി, കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ പോക്‌സോ കേസ് റദ്ദാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി

    ബംഗളൂരു: കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതു കണക്കിലെടുത്ത്, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് എതിരായ പോക്‌സോ കേസില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി അനുവദിച്ചത്. ഹര്‍ജി അനുവദിക്കുന്നതായും കേസില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ആണ്‍കുട്ടിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയ സ്ഥിതിക്ക് ഇനിയും നടപടികളുമായി മുന്നോട്ടുപോവുന്നത് തെറ്റായ നീതി നടത്തിപ്പ് ആവുമെന്ന് പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചു. കൗമാരക്കാരിയുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം അഭിഭാഷകര്‍ ഓര്‍മിപ്പിച്ചു. പോക്‌സോ കേസില്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി തള്ളി.

    Read More »
  • Breaking News

    തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

    തൃശൂര്‍: തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം തളിക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് കുളിക്കാനിറങ്ങിയതായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • കേരളത്തിലെ തെരുവുനായ് പ്രശ്‌നം അതീവഗുരുതരം; 28 ന് ഇടക്കാല ഉത്തരവെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: തെരുവ്നായ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനടക്കം കേസിലെ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. വിഷയം വിശദമായി കേള്‍ക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രശ്നത്തില്‍ ഇടക്കാല ഉത്തരവ് സെപ്തംബര്‍ 28 നുണ്ടാകുമെന്ന് അറിയിച്ചു. ഇതിനുമുന്‍പായി ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിട്ടും ആളുകള്‍ മരണപ്പെടുന്ന സ്ഥിതിയെക്കുറിച്ച് അഭിഭാഷകനായ വി.കെ ബിജു കോടതിയെ ബോദ്ധ്യപ്പെടുത്തി. അതേസമയം, ഇക്കാരണത്താല്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മൃഗസ്നേഹികളുടെ അഭിഭാഷകനും വാദത്തിനിടെ വ്യക്തമാക്കി. സംസ്ഥാന ചട്ടങ്ങള്‍ പാലിച്ച് തെരുവ്നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ വി.ഗിരിയും സ്റ്റാന്റിംഗ് കൗണ്‍സല്‍ സി.കെ ശശിയും കോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരാണ് കേസ് പരിഗണിച്ചത്. താനും നായകളെ ഇഷ്ടപ്പെടുകയും വളര്‍ത്തുകയും ചെയ്യുന്നയാളാണെന്നും പക്ഷെ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നും ജസ്റ്റിസ് സഞ്ജീവ്…

    Read More »
  • India

    നയൻതാരയുടെ വിവാഹം നെറ്റ്ഫ്ലിക്സ് ഒ.ടി.ടിയിൽ റിലീസ് ചെയ്യുമോ…? അഭ്യൂഹങ്ങൾക്കിടയിലും ആരാധകർ കാത്തിരിക്കുന്നു

    ലോക്ഡൗൺ കാലത്താണ് തീയേറ്ററുകളിൽ നിന്ന് ഒ.ടി.ടിയിലേക്ക് കാണികൾ ഇരച്ചു കയറിയത്. ഭാഷാഭേദമില്ലാതെ, സിനിമകൾ ‘ഫുൾ ഡേ’ പ്രദർശിപ്പിച്ച് മാക്സും നെറ്റ്ഫ്ലിക്സും പ്രൈമും ഹോട്ട്സ്റ്റാറും സോണി ലിവുമെല്ലാം പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളെ ഉടനീളം മാറ്റിമറിച്ചു. സിനിമകളിൽ തീർന്നില്ല. സീരീസുകള്‍, ഡോക്യുമെന്ററികള്‍, റിയാലിറ്റി ഡ്രാമകള്‍ തുടങ്ങി നമ്മുടെ മനസ്സിനെ പിടിച്ചിരുത്തുന്ന പട്ടികയിലേക്കു പുതുതായി വരുന്നത് ഒരു വൻ ‘കണ്ടന്റ് വിപ്ലവ’മാണ്. എന്തിന് താരവിവാഹങ്ങൾക്കു പോലും ഒ.ടി.ടിയിൽ വൻ വിപണിയാണ്. തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെയും സംവിധായകന്‍ വിഘ്നേഷിന്റെയും കല്യാണം നെറ്റ്ഫ്ലിക്സിലൂടെ ‘റിലീസ്’ ചെയ്യുമെന്ന് പ്രഖ്യാപിച്ചതു മുതൽ, ഇഷ്ടതാരങ്ങളുടെ കല്യാണം കൂടാൻ പറ്റിയില്ലെങ്കിലും കാണാൻ പറ്റുമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു ആരാധകർ. പക്ഷേ, ഇരുവരുടെയും കല്യാണത്തിന്റെ ഫോട്ടോകൾ വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ച്ചതുകൊണ്ട് നെറ്റ്ഫ്ലിക്സ് ഡീലിൽനിന്നു പിന്മാറിയെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നൊക്കെയുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ‘നയൻതാര ബിയോണ്ട് ദ് ഫെയറിടെയിൽ’ എന്നു പേരിട്ടിരിക്കുന്ന ‍ഡോക്യുമെന്ററിയുടെ പ്രമോ വിഡിയോ ആയിരുന്നു നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പങ്കുവച്ചത്. പ്രണയത്തേക്കാൾ മനോഹരമായി പ്രണയത്തെ ആവിഷ്കരിക്കുന്ന ഗൗതം…

    Read More »
  • India

    ബി.ജെ.പി. കേരള ഘടകത്തിന്റെ ചുമതല മുന്‍മന്ത്രി ജാവദേക്കറിന്

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബി.ജെ.പി. കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബി.ജെ.പി. പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍ ഉള്‍പ്പെടുന്നത്. മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാന ഘടകത്തിന്റെ ചുമതല. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബി.ജെ.പിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍. തെലങ്കാനയില്‍ വരുന്ന തെരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാന്‍ സാധിക്കുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.  

    Read More »
  • Kerala

    നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

    കോഴിക്കോട്: രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ റിക്ഷ മറിഞ്ഞു യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്. ഐക്കരപ്പടി കൈതക്കുണ്ടയില്‍ ശ്രീനിലയത്തില്‍ മുരളിയുടെ മകന്‍ സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടില്‍ പുറായില്‍ താമസിക്കുന്ന രാഹുല്‍ ശങ്കറിനെ (24) പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാറൂക്ക് കോളേജ് – വാഴക്കാട് റോഡില്‍ കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.15- ഓടെ ആണ് അപകടം ഉണ്ടായത്. നൈറ്റ് ഇവന്റ്‌സ് എന്ന ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും കോഴിക്കോട് പാലാഴിയില്‍ ഡെക്കറേഷന്‍ വര്‍ക്ക് കഴിഞ്ഞ് കാരാട് പറമ്പിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്ഥാനാര്‍ഥി പടിക്കു സമീപം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണംവിട്ട് റോഡരികിലെ ഗേറ്റിന്റെ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഗീത. സഹോദരന്‍: മിഥുന്‍ ലാല്‍. പോസ്റ്റ്…

    Read More »
  • Crime

    കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങളുടെ ഓത്തല്ല്

    കായംകുളം: താലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടി. ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടിക്കയറിയതോടെയാണ് അടി ആശുപത്രിക്കുള്ളിലായത്. പുറകെ എത്തിയ ഒരു സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ ആശുപത്രിയിലെ ഉപകരങ്ങളും തല്ലിത്തകര്‍ത്തു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

    Read More »
  • Breaking News

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്‌സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

    Read More »
  • Kerala

    തുമ്പോളിയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍

    ആലപ്പുഴ: തുമ്പോളിയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ആക്രി ശേഖരിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊന്തക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പരിശോധിച്ചപ്പോള്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, ഉച്ചയോടെ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു യുവതി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.  

    Read More »
Back to top button
error: