CrimeNEWS

പണമിടപാടിനെച്ചൊല്ലി തര്‍ക്കം കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: എറണാകുളം കലൂരില്‍ യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. തമ്മനം സ്വദേശി സജിന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സജിനും പ്രതി കിരണും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ സജിന്‍ നോര്‍ത്തിലെ ജേണലിസ്റ്റ് കോളനിയിലെത്തി. ഇവിടെയാണ് പ്രതി കിരണിന്റെ വീട്. ഇവിടെയെത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

Signature-ad

കൊല്ലപ്പെട്ട സജിന്‍ സഹീറിന്റെ മൃതദേഹം കലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി കിരണും കൂട്ടുപ്രതിയായ മറ്റൊരാളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് ഇവരെ നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: