എരുമേലി: റോങ് സൈഡിൽ കൂടി അമിതവേഗത്തിൽ എത്തിയ കെഎസ്ആര്‍ടി സി ബസ് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം.
സംഭവത്തിൽ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ എരുമേലി- റാന്നി പാതയില്‍ കരിങ്കല്ലുമൂഴിക്കും മറ്റന്നൂര്ക്കരയ് ക്കും മധ്യേയാണ് അപകടം.
പത്തനംതിട്ടയില്‍ നിന്നു കട്ടപ്പനയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് മില്‍മ പാലിന്റെ വിതരണം നടത്തുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചത്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.