NEWS

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കന്‍ അറസ്റ്റിൽ

പാരിപ്പള്ളി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കന്‍ അറസ്റ്റില്‍.

കല്ലുവാതുക്കല്‍ സെറ്റില്‍മെന്റ് കോളനി മനോജ് വിലാസത്തില്‍ മനോഹരനാണ് (55) അറസ്റ്റിലായത്.

2020 ജൂണില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി പതിമൂന്നുകാരനെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥി പഠനത്തില്‍ ഏറെ പിന്നോട്ട് പോയതോടെ കൗണ്‍സലിംഗിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Signature-ad

 

 

പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: