Month: September 2022

  • NEWS

    പാലക്കാട് വീട് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

    പാലക്കാട്:കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു.പരിക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു.

    Read More »
  • NEWS

    വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു

    ചെന്നൈ: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. തമിഴ്‌നാട് ആരക്കോണത്താണ് സംഭവം.     ആരെകോണത്തെ ഭാരതി ദാസന്‍ സ്‌കൂളിലെ ബസാണ് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ കത്തിനശിച്ചത്.വിദ്യാർത്ഥികളെ പെട്ടെന്ന് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അപകട കാരണം വ്യക്തമായിട്ടില്ല.

    Read More »
  • Breaking News

    പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്കായി തിരച്ചില്‍

    ചെങ്ങന്നൂര്‍: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥി ആദിത്യന്റെ (18) മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. രാജേഷ്, വിജീഷ് എന്നിവരാണ് കാണാതായ മറ്റു രണ്ടുപേരെന്ന് മാവേലിക്കര എം.എല്‍.എ അരുണ്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരുടെ കണ്‍മുമ്പില്‍വെച്ചാണ് അപകടമുണ്ടാകുന്നത്. ഒരാളെക്കൂടി കാണാതായതായി സംശയമുണ്ടെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. തിരച്ചിലിന് നേവിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു. ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച…

    Read More »
  • NEWS

    ശുചീകരണത്തൊഴിലാളിയെ പ്രണിച്ച് വിവാഹം കഴിച്ച് വനിതാ ഡോക്ടര്‍

    ലഹോര്‍: അവിശ്വസനീയവും അതിമനോഹരമായ ഒരു പ്രണയ കഥ പാക്കിസ്ഥാനില്‍ നിന്നുള്ള യുട്യൂബ് ചാനല്‍ ‘മേരാ പാകിസ്താന്‍’ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. വനിതാ ഡോക്ടറും അവര്‍ ജോലിചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകണത്തൊഴിലാളിയും തമ്മിലുള്ള പ്രണയകഥയാണ് വൈറലായിരിക്കുന്നത്. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഓഖ്‌റയിലാണ് സംഭവം. ദിപല്‍പൂരിലെ ക്ലിനിക്കില്‍ ഡോക്ടറായ കിഷ്വര്‍ സാഹിബയും അവിടുത്തെ ശുചീകരണത്തൊഴിലാളി ഷെഹ്സാദുമാണ് കഥയിലെ നായികയും നായകനും. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിഷ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി. ഒരു ദിവസം കിഷ്വര്‍, ഷെഹ്സാദിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. അതിനുശേഷം ഫോണിലൂടെ പരസ്പരം അറിയാന്‍ തുടങ്ങി. ഒരു ദിവസം ഷെഹ്സാദിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിന് കിഷ്വര്‍ ലൈക്ക് മെസ്സേജ് റിപ്ലൈ നല്‍കി. ശേഷം കിഷ്വര്‍ തന്റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് ഷെഹ്സാദിനെ അറിയിച്ചു. എന്നാല്‍, ഇതുകേട്ടപ്പോള്‍ ഷെഹ്സാദ് അമ്പരന്നുപോയി. ഒരു ഡോക്ടര്‍ക്ക് തന്നോട്…

    Read More »
  • Breaking News

    പമ്പയാറ്റില്‍ ആറന്മുള പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി

    ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ് (18) അടക്കം മൂന്നുപേരെയാണ് കാണാതായത്. മറ്റു രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് തിരച്ചിലിന് തടസമാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നു.  

    Read More »
  • Breaking News

    കോഴിക്കോട് വളയത്ത് ബോംബേറ്; ആളപായമില്ല

    കോഴിക്കോട്: വളയം ഒ.പി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ വഴിയില്‍ സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ബോംബ് വീണ സ്ഥലത്ത് ചെറിയൊരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വലിയ തീവ്രതയുള്ള സ്ഫോടക വസ്തുവല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി്. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പും ഇതിന് സമീപത്തായി സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിന് ഇതുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറയുന്നു.    

    Read More »
  • Crime

    ട്രെയിനില്‍ കടത്തിയ പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടി

    കണ്ണൂര്‍: ട്രെയിനില്‍ കടത്തിയ പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടി. നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ പുകയില ഉല്‍പന്നങ്ങളും ഗോവന്‍ നിര്‍മിത മദ്യവുമാണ് പിടികൂടിയത്. കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടിയത്. കാസര്‍ഗോഡിനും കണ്ണൂരിനും ഇടയില്‍, ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചിന്റെ ശൗചാലയത്തോടനുബന്ധിച്ച് സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 66,000 രൂപയുടെ 50 കിലോ പുകയില ഉല്‍പന്നങ്ങളും 15,000 രൂപ വിലയുള്ള 42 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ നടപടികള്‍ക്കായി പുകയില ഉല്‍പന്നങ്ങളും മദ്യവും കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.

    Read More »
  • Breaking News

    ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു

    അങ്കമാലി: ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ഇന്ന് രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.  

    Read More »
  • NEWS

    പട്ടി കടിച്ചാൽ ഈ 15 മിനിറ്റ് ഏറെ നിർണായകം

    ഈ 15 മിനുറ്റ് നിയമം നിങ്ങൾക്കറിയാമോ? നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ടാപ്പിനടുത്തു പോകണം. ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക.  ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്. ഡോ. വിനോദ് ബി. നായർ (കടപ്പാട്)

    Read More »
  • NEWS

    ചാരായവും കോടയുമായി യുവതി അറസ്റ്റിൽ

    കോഴിക്കോട്: എക്‌സൈസ് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ വീട്ടില്‍ നിന്നും ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സംഭവത്തില്‍ അത്തോളി മൊടക്കല്ലൂര്‍ സ്വദേശി മന്ദമംഗലത്തു ‘ശ്രീലകം’ വീട്ടില്‍ പ്രീജയെ (43) അറസ്റ്റ് ചെയ്തു.

    Read More »
Back to top button
error: