NEWS

പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ മനോഹരൻ ഇനി ഡോക്ടർ മനോഹരൻ

മുണ്ടക്കയം പുലിക്കുന്ന് സ്വദേശി മനോഹരന്‍ ഇനി വെറും ഓട്ടോ ഡ്രൈവറല്ല.കേരള സര്‍വകാലാശാലയില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് മനോഹരൻ.
എംഎയും എംഫിലുമൊക്കെ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ ആളാണ് ഈ ഓട്ടോഡ്രൈവര്‍ മനോഹരന്‍. 2005 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് ബിരുദവും 2008 ല്‍ കാര്യവട്ടം ക്യാമ്ബസില്‍ നിന്ന് പിജിയും എം.ഫിലും പൂര്‍ത്തിയാക്കിയ മനോഹരന് ജീവിത പ്രാരാബ്ധങ്ങളാണ് ഓട്ടോറിക്ഷ ഓടിക്കുന്നതിലേക്കും ഇടവേളകളിലെ വാര്‍ക്കപ്പണിയിലേക്കും എത്തിച്ചത്.
പ്രതിസന്ധികള്‍ക്കിടയിലും പഠനത്തെ കൈവിടാൻ മനോഹരന്‍ തയ്യാറായില്ല.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചായിരുന്നു പിഎച്ച്‌ഡിക്കായി തിരഞ്ഞെടുത്ത വിഷയം.അതിനാണ് മനോഹരന് ഇപ്പോൾ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

Back to top button
error: