KeralaNEWS

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍. പാറശ്ശാലയില്‍ നിന്നു ഇന്നത്തെ പദയാത്ര ആരംഭിച്ചു . കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്.

കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലായിരുന്നു ശനിയാഴ്ച ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. പാറശ്ശാലയ്ക്ക് അടുത്ത് ചെറുവാരക്കോണത്താണ് സംഘം തങ്ങിയത്. രാവിലെ പൊതുജനങ്ങള്‍ക്ക് തടസമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍ വൈകിട്ട് യാത്രയെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം.

 

Back to top button
error: