Month: September 2022
-
NEWS
3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകളുമായി ബംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ
ബംഗളൂരു :3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകളുമായി ബംഗളൂരുവിൽ രണ്ടു മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയില്‍ വാടകയ്ക്ക് താമസിക്കുന്ന എ.എസ്.പ്രദീപ് (38), സനല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ഇരുവരുടേയും അറസ്റ്റ്. ജനലിനടുത്തുവെച്ച സ്വര്‍ണമാല മോഷണം പോയെന്ന് ജെ.പി. നഗര്‍ സ്വദേശിയായ ശാന്തി സിദ്ധരാജുവാണ് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ ബെംഗളൂരുവില്‍ 20-ലേറെ മാലപൊട്ടിക്കല്‍ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.
Read More » -
India
നടനും നിർമ്മാതാവും മുൻ കേന്ദ്ര മന്ത്രിയുമായ കൃഷ്ണം രാജു അന്തരിച്ചു, 183 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
തെലുങ്ക് സിനിമയിലെ ഇതിഹാസ നടനും നിർമ്മാതാവുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു ഇന്ന് പുലർച്ചെ ഹൈദരാബാദിൽ അന്തരിച്ചു. 183 ലധികം ഫീച്ചർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് 82 വയസ്സായിരുന്നു. തെലുങ്ക് സിനിമയിലെ തന്റെ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്വന്തം അഭിനയ ശൈലി കാരണം ‘റിബൽ സ്റ്റാർ’ എന്ന് പരക്കെ അറിയപ്പെട്ടു. മികച്ച നടനുള്ള ആദ്യ നന്തി അവാർഡ് ജേതാവ് കൂടിയായിരുന്നു കൃഷ്ണം രാജു. കെ. പ്രത്യഗാത്മ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘ചിലക ഗോറിങ്ക’എന്ന ചിത്രത്തിലൂടെ 1966 ലാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1990 കളുടെ അവസാനത്തിൽ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു, കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് 12, 13 ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2004 വരെ മൂന്നാമത്തെ വാജ്‌പേയി മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009 മാർച്ചിൽ ചിരഞ്ജീവി സ്ഥാപിച്ച പ്രജാരാജ്യം പാർട്ടിയിൽ ചേർന്നു. 2009ലെ പൊതുതിരഞ്ഞെടുപ്പിൽ രാജമുണ്ട്രി മണ്ഡലത്തിൽ…
Read More » -
NEWS
വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 21 വയസ്സ്
അമേരിക്കയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന് നടത്തിയ ചാവേർ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 21വയസ്സ്. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ‘ലോകവ്യാപാര കേന്ദ്ര’ത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. ചരിത്രത്തിൽ ഈ ഭീകരാക്രമണം ‘9/11’ എന്നാണ് അറിയപ്പെടുന്നത്…..
Read More » -
NEWS
ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം നടന്നുപോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
ചേർത്തല: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം സമ്മാനങ്ങളുമായി അമ്മയോടൊപ്പം നടന്നു പോയ ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല മറ്റവനയിലാണ് ദാരുണ സംഭവം. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ മറ്റവന പുത്തൻവീട്ടിൽ സജിയുടെ മകൾ ശ്രീലക്ഷ്മി-12 ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാവ് ലേഖയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ചേർത്തല കുറുപ്പംകുളങ്ങര മറ്റവന കവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. ഓണാഘോഷ പരിപാടിയിലെ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവുമായി അമ്മയോടൊപ്പം കാൽനടയായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ പിന്നാലെ വന്ന ഇന്നോവ കാർ ഇടിയ്ക്കുകയായിരുന്നു. തെറിച്ച് വീണ ശ്രീലക്ഷ്മിയെയും, ലേഖയേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലക്ഷ്മി മരിച്ചു. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ തൈക്കാട്ട്ശേരി സ്വദേശി അമൽനാഥിനെ അർത്തുങ്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധിച്ചു. വർഷങ്ങളായി തിരുവിഴയിൽ വാടകയ്ക്ക് താമസിക്കുന്ന സജിയും…
Read More » -
NEWS
എംബസികളിൽ ഉദ്യോഗസ്ഥ ക്ഷാമം; യുഎസിലേക്ക് വിസ കിട്ടാൻ കാത്തിരിക്കേണ്ടത് ഒന്നര വർഷം
കോഴിക്കോട്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിസാ പ്രതിസന്ധി തുടരുന്നു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ് വിസക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കൂടിയതും എംബസികളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് വിസ വൈകാന്‍ കാരണം. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്. യുഎസ് വിസ കിട്ടാന്‍ ഒരു മാസമായിരുന്നു മുമ്പ് ആവശ്യമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് അപേക്ഷകര്‍. വിസ കിട്ടാനുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അപ്പോയിന്റ്മെന്റ് കിട്ടുന്നത് 2024 മാര്‍ച്ചിലേക്ക്. ഇതും കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കി വിസ കിട്ടാന്‍ പിന്നേയും വൈകും. യുകെയിലേക്കുള്ള വിസക്കായി അപേക്ഷകര്‍ രണ്ടു മാസത്തിലധികം കാത്തിരിക്കണം. ഷെങ്കന്‍ വിസ ആവശ്യമുള്ള ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതോടെ പലരുടേയും യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. മുന്‍നിശ്ചയിച്ച ടൂര്‍ പാക്കേജുകള്‍ എല്ലാം ട്രാവല്‍ ഏജന്‍സികള്‍ റദ്ദ് ചെയ്തു. ഉദ്യോഗസ്ഥരുടെ കുറവാണ് വിസാ നടപടികള്‍ വൈകാനുള്ള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാൻ മുന്‍ഗണനാടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിസ നല്‍കുന്നത്.…
Read More » -
Crime
വിവാഹവേദിയില്‍നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമം; കാമുകനെ ‘പഞ്ഞിക്കിട്ടു’, കൂട്ടത്തല്ല്
ചെന്നൈ: കല്യാണ വീട്ടിലെ തല്ലും ബഹളുവുമാണ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നത്. പപ്പടത്തെ ചൊല്ലി കേരളത്തിലുണ്ടായ കൂട്ടത്തല് ദേശീയ മാധ്യമങ്ങളില്‍ വരെ നിറഞ്ഞു. ഇപ്പോഴിതാ മറ്റൊരു കല്യാണ വീട്ടിലെ തല്ല് വാര്‍ത്തകളില്‍ നിറയുകയാണ്. ചെന്നൈ തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിവാഹവേദിയില്‍നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ നല്ല തല്ല് കൊടുത്ത് മണ്ഡപത്തിന് പുറത്താക്കി. പിന്നാലെ വധുവിന്‍റെ വീട്ടുകാരും വരന്‍റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. ചെന്നൈ സ്വദേശിയായ 24-കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി താലിമാല തട്ടിപ്പറിച്ച് യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചത്. ചടങ്ങുകള്‍ ആരംഭിക്കുന്നത് വരെ വേദിക്കരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഹോട്ടല്‍ ജീവനക്കാരിയായ 20- കാരിയും മറൈന്‍ എഞ്ചിനീയറായ 21-കാരനും തമ്മിലായിരുന്നു വിവാഹം. പൂജാരി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി താലി വരന് കൈമാറുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. വേദിക്കടുത്ത് നിന്നിരുന്ന യുവാവ് പൂജാരിയുടെ കൈയ്യില്‍ നിന്നും താലി തട്ടിപ്പറിച്ചു. പിന്നീട് മണ്ഡപത്തിലേക്ക്…
Read More » -
NEWS
73കാരനായ ചാള്‍സ് രാജകുമാരന്‍ ഇനി മുതല്‍ കിംഗ് ചാള്‍സ് മൂന്നാമന്‍
ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന് മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം. രാജകുടുംബാഗങ്ങൾ, പ്രധാനമന്ത്രി, മുതിർന്ന രാഷ്ട്രീയക്കാർ, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അടങ്ങുന്നതാണ് അക‍്‍സഷൻ കൗൺസിൽ. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുളള പ്രഖ്യാപനത്തിന് പിന്നാലെ, ഹൈഡ്‍സ് പാർക്കിലും ടവർ ഓഫ് ലണ്ടലിനും ഗൺ സല്യൂട്ട് ഉണ്ടായി. ഒരു മണിക്കൂറിന് ശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിലും മുിതർന്ന നേതാക്കൾ വിളംബരം നടത്തി. സ്കോട്‍ലാൻഡ് വെയ്ൽസിലും അയർലണ്ടിലും നാളെ വിളംബരം നടക്കും. രാജാവായി ചുമതലയേറ്റതിന് പിന്നാലെ ആക‍്‍സഷൻ കൗൺസിലിന് അഭിസംബോധന…
Read More » -
Crime
മൊബൈൽ ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി
കൊൽക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷൻ തട്ടിപ്പ് കേസിൽ പശ്ചിമബംഗാളില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. കൊല്‍ക്കത്തയില്‍ ആറിടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ അമിർ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പണം നല്‍കി ഉപയോഗിക്കാവുന്ന ഇ -നഗ്ഗറ്റ്സ് എന്ന പേരില്‍ ഗെയിം ആപ്പ് പുറത്തിറക്കിയാണ് പണം തട്ടിയതെന്നാണ് ഇഡി കണ്ടത്തല്‍. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു. ഫെഡറൽ ബാങ്ക് അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആപ് രൂപകൽപ്പന ചെയ്തതെന്ന് ഏജൻസി പറഞ്ഞു. തുടക്കത്തിൽ ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കുകയും ചെയ്യാൻ അവസരം നൽകിയതിലൂടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് ഉപഭോക്താക്കൾ കൂടുതൽ പണം നിക്ഷേപിച്ചു. പൊതുജനങ്ങളിൽ നിന്ന് നല്ല തുക…
Read More » -
Kerala
ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന
കൊച്ചി : കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട്, ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധിക്കുന്നത്. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട നേവിയിലെ തോക്കുകളിൽ ഉപയോഗിക്കുന്നതാണോയെന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേർന്നുളള കടൽഭാഗത്തും പൊലീസ് പരിശോധന നടത്തി. ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നര കിലോമീറ്റർ മാറി കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തങ്ങളുടെ തോക്കുകളിലെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വിശദീകരണം. വെടിയുതിർത്തത് തങ്ങളല്ലെന്നും ബോട്ടിൽ കണ്ടെത്തിയ ബുളളറ്റ് സൈനികർ ഉപയോഗിക്കുന്നതല്ലെന്നും നാവികസേന അറിയിച്ചിരുന്നു. എന്നാലിത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കടൽ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളിൽവെച്ചുതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് നിഗമനം. ഇതേത്തുടർന്ന് നേരത്തെ രണ്ട് തവണ തീരദേശ പൊലീസ് ഫോർട്ടുകൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയിലെത്തി പരിശോധന നടത്തിയിരുന്നു. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.
Read More » -
NEWS
ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ ‘നെറ്റ്ഫ്‌ലിക്‌സി’ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി.
റിയാദ്: നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതും ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഇലക്ട്രോണിക് മീഡിയ ഒഫീഷ്യല്‍സ് കമ്മിറ്റി വിലയിരുത്തി. ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ് ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്‌ലിക്‌സിനോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഔദ്യാഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവതലമുറയേയും ധാര്‍മിക വഴിയില്‍നിന്ന് തെറ്റിക്കുന്നതാണ്. ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍…
Read More »