Month: September 2022
-
India
വിവാഹമോചിതരെ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ, വിവാഹമോചിതരായ 18 പുരുഷന്മാര്‍ നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ക്ഷണക്കത്ത് വൈറല്‍
ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ, വിവാഹമോചനം നേടിയ 18 പുരുഷന്മാര്‍ക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചിതരായ 18 പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഈ ആഘോഷ ചടങ്ങിന്റെ ക്ഷണക്കത്ത് വൈറലാകുന്നു. ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ച് വിവാഹമോചനം നേടിയവര്‍ ഈ കൂട്ടത്തിലുണ്ട്. വിവാഹമോചനത്തിന് ശേഷം ജീവിതം അവസാനിച്ചിട്ടില്ലെന്നും മികച്ച രീതിയില്‍ ജീവിതയാത്ര തുടരാമെന്നും ആളുകളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പാര്‍ട്ടി. സാംപത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിച്ചപ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചനക്കേസുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ‘ഭായ് വെല്‍ഫെയര്‍ സൊസൈറ്റി’ എന്ന എന്‍ജിഒയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാമൂഹികവും പണപരവും ചിലപ്പോഴൊക്കെ മാനസികവുമായ ആഘാതങ്ങള്‍ പോലുള്ള വിവിധ പ്രശ്നങ്ങളില്‍ നിന്നും കരകയറിയ മനുഷ്യന്‍ അവന്റെ സ്വാതന്ത്ര്യവും സമാധാനവും ആഘോഷിക്കണമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിന് വേണ്ടിയാണ്, ഇത്തരം പരിപാടികള്‍…
Read More » -
NEWS
കോഴിക്കോടും മെട്രോ വരുന്നു, നഗരത്തിലെ യാത്രാപ്രശ്‌നത്തിന് പരിഹാരമാവുന്ന ലൈറ്റ് മെട്രോയ്‌ക്ക് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്ന നടപടി ആരംഭിച്ചു
കോഴിക്കോട് ജില്ലയുടെയും പ്രത്യേകിച്ച് നഗരത്തിന്റെയും യാത്രാപ്രശ്‌നത്തിന് പരിഹാരമാവുന്ന ലൈറ്റ് മെട്രോയ്‌ക്ക് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്ന നടപടി തുടങ്ങി. യാത്രക്കാരുടെ എണ്ണം കണക്കാക്കി നിയോ മെട്രോയും പരിഗണനയിലുണ്ട്. കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നത്. സ്വകാര്യ ഏജൻസിയെ ഇതിന് ഉപയോഗപ്പെടുത്തും. തുടർന്ന് ഡിപിആർ (വിശദ പദ്ധതി റിപ്പോർട്ട് ) തയ്യാറാക്കും. ഗതാഗത കുരുക്കിനുള്ള ശാശ്വത പരിഹാരം എന്ന നിലയിൽ നിരന്തര ആവശ്യത്തിനൊടുവിൽ 2010ലാണ് ലൈറ്റ് മെട്രോ എന്ന ആശയം വരുന്നത്. പിന്നാലെ 2014-ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡിപിആർ തയ്യാറാക്കിയിരുന്നു. 2017-ൽ വീണ്ടും പുതുക്കിയെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ നിലപാടെടുത്തു. തുടർന്നാണ് പുതിയ ഡിപിആർ തയ്യാറാക്കുന്നത്. പദ്ധതിക്ക് കേന്ദ്രാംഗീകാരം ലഭിക്കാനും പുതിയ റിപ്പോർട്ട് വേണം. അതിനാലാണ് വീണ്ടും സാധ്യതാ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്. ലൈറ്റ് മെട്രോ വിഭാവനം ചെയ്യുന്ന മെഡിക്കൽ കോളേജ് മുതൽ- മീഞ്ചന്ത വരെയുള്ള റൂട്ടിലെ വാഹനതോത്…
Read More » -
Business
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന മൂന്ന് നിക്ഷേപ പദ്ധതികള്‍
നിക്ഷേപകർക്ക് ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും സൗകര്യമൊരുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഇന്ത്യയിലെ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 6 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ഒരു റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5.00% മുതൽ 7.85% വരെയാണ്. സ്ഥിരമായ റിട്ടേൺ നിരക്ക് നൽകുന്ന റിക്കറിംഗ് ഡെപ്പോസിറ്റുകൾ മ്യൂച്വൽ ഫണ്ട് എസ്‌ഐപികൾക്ക് സമാനമായി പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ അനുവദിക്കുകയും ചെയ്യുന്നു. നിക്ഷേപകൻ ഏത് പ്രായ വിഭാഗത്തിൽപ്പെടുന്നു, തിരഞ്ഞെടുക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ആർഡികൾക്ക് ബാങ്കുകൾ പലിശ നിരക്ക് നിർണയിക്കുന്നത്. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ തരത്തിലുള്ള ആർഡി സ്കീമുകൾ വിവിധ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് 8% ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന 3…
Read More » -
Kerala
വിഴിഞ്ഞം സമരത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയതായി സമര സമിതി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയതായി സമര സമിതി. വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കെപിസിസിയോട് രാഹുൽ നിലപാട് തേടിയതായും ലത്തീൻ അതിരൂപത അറിയിച്ചു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമര സമിതി പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ നേതാവ് എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര പറഞ്ഞു. വിഷയങ്ങൾ രേഖാമൂലം രാഹുലിനെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിയെ തുടർന്നുള്ള തീരശോഷണവും വീടുകളുടെ നഷ്ടവും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പൂർണ അവകാശം ഉറപ്പിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
Read More » -
Breaking News
ആസാദ് കശ്മീര്‍: ജലീലിനെതിരേ കേസ് എടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍. ഇടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജലീലിന്റെ പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യദ്രോഹനിയമം ഉള്‍പ്പെടെ ചുമത്തി ജലീലിനെതിരേ കേസ് എടുക്കണമെന്നായിരുന്നു മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഏതൊക്കെ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് പരാതിക്ക് ആധാരമായ പരാമര്‍ശം കെ.ടി. ജലീല്‍ നടത്തിയത്.
Read More » -
Movie
ശശിശങ്കറിൻ്റെ പുത്രൻ വിഷ്ണു ശശിശങ്കർ സംവിധായകനാകുന്ന ‘മാളികപ്പുറം’ ആരംഭിച്ചു
നാരായം, കുഞ്ഞിക്കൂനൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത, നവാഗത സംവിധായകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ ശശിശങ്കറിൻ്റെ പുത്രൻ വിഷ്ണു ശശിശങ്കർ സംവിധായക മേലങ്കിയണിയുന്ന ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. വേണുകുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസും ആൻ്റോ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയായുടേയും ബാനറിൽ പ്രിയാ വേണു നീറ്റാ ആൻ്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ പന്ത്രണ്ട് തിങ്കളാഴ്ച്ച എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിനു തുടക്കമിട്ടു. കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പൻ്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഉണ്ണി മുകുന്ദൻ, സൈജു ക്കുറുപ്പ്, മനോജ്.കെ ജയൻ, ഇന്ദ്രൻസ്, സമ്പത്ത്റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്കൊപ്പം ദേവ നന്ദാ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ…
Read More » -
Crime
89 വയസുകാരനായ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് കിടപ്പുരോഗിയായ 87വയസുകാരി
വഡോദര: 89 വയസുകാരനായ തന്റെ ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ 87 വയസുകാരി ‘അഭയം ഹെല്‍പ് ലൈനില്‍’ സഹായം തേടി! ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കിടപ്പുരോഗിയായ 87 വയസുകാരിയെ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായും ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുന്നുവെന്നുമായിരുന്നു പരാതി. ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളോളം ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ശാരീരികബന്ധം പുലര്‍ത്തിയിരുന്നു. അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരുവര്‍ഷമായി പരാതിക്കാരി കിടപ്പിലാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും നടക്കാനും മകന്റെയോ മരുമകളുടെയോ സഹായം വേണം. എന്നാല്‍, ഇതെല്ലാമറിഞ്ഞിട്ടും ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് ഇവരുടെ പരാതി. ഇത് നിറവേറ്റാന്‍ കഴിയാതെ വരുന്നതോടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ ഭര്‍ത്താവിന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും മകനും മരുമകളും അടക്കമുള്ളവര്‍ അഭയം ഹെല്‍പ് ലൈനില്‍ സഹായം തേടാന്‍ തീരുമാനിച്ചത്. ‘രണ്ടുദിവസം മുമ്പാണ് ഞങ്ങള്‍ക്ക് ആ ഫോണ്‍കോള്‍ വന്നത്. പിന്നാലെ ഞങ്ങള്‍ അവരുടെ വീട്ടിലെത്തി 89…
Read More » -
Kerala
സൂപ്പര്‍താര ശാഠ്യങ്ങളെ വെല്ലുവിളിക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം, ‘പത്തൊന്‍പതാം നൂറ്റാണ്ടി’നെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി
‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സംവിധായകന്‍ വിനയന്റെ പുതിയ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. താരസംഘടനകളോടും സൂപ്പര്‍താരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പര്‍താര ശാഠ്യങ്ങളോട് പൊരുതി നില്‍ക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടമെന്ന നിലയില്‍ ഈ ചിത്രം വന്‍വിജയമാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ചരിത്രവും ഭാവനയും ഒരു പോപുലര്‍ സിനിമയ്ക്ക് വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വിനയന്‍ സിനിമകളെക്കുറിച്ചുള്ള മുന്‍വിധികളെ തീര്‍ച്ചയായും മറികടക്കുന്നതാണ് ചിത്രമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: “പത്തൊന്‍പതാം നൂറ്റാണ്ട് കണ്ടു. പലപ്പോഴായി ചാനലുകളില്‍ വിനയന്റെ സിനമകള്‍ എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വിനയന്റെ ഒരു സിനിമ തീയേറ്ററില്‍ പോയി കാണുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയില്‍ ഈ സിനിമക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. ചരിത്രവും ഭാവനയും ഒരു പോപുലര്‍ സിനിമക്കു വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്. വിനയന്‍ സിനിമകളെ കുറിച്ചുള്ള മുന്‍വിധികളെ തീര്‍ച്ചയായും മറികടക്കുന്നുണ്ട് ചിത്രം. നല്ല ഒരു തീയേറ്ററനുഭവമായിരുന്നു. ശബ്ദസംവിധാനവും ദൃശ്യ സംവിധാനവും…
Read More » -
Breaking News
ഗ്യാന്‍വാപി കേസ്: ഹിന്ദു വിശ്വാസികളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം വാരാണസി കോടതി തള്ളി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കേസിന്റെ അടുത്തവാദം ഈ മാസം 22ന് നടക്കും. കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വീഡിയോ സര്‍വേ നടത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള…
Read More » -
Kerala
കെ രാധാകൃഷ്ണന് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് ഇരിപ്പിടം, നിയമസഭയിലെ ഇരിപ്പിടങ്ങളിൽ മാറ്റങ്ങൾ
തിരുവനന്തപുരം: നിയമസഭയിലെ ഇരിപ്പിട വിന്യാസത്തില്‍ കെ.രാധാകൃഷ്ണന്‍ രണ്ടാമന്‍. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതല്‍ കെ രാധാകൃഷ്ണന്‍ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുന്‍ നിരയിലേക്ക് വന്നു. നേരത്തെ മുന്‍നിരയില്‍ സ്ഥാനമുണ്ടായിരുന്ന എം.വി ഗോവിന്ദന്‍ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റില്‍ ആണ് ഇപ്പോൾ ഇരിക്കുന്നത്. അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയില്‍ വരുത്തിയ പുനഃസംഘടനയോടെയാണ് ഇരിപ്പിടങ്ങളിൽ പുനർവിന്യാസം വരുത്തിയത്. സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയായും തലശേരിയിലെ നിയമസഭാ അംഗം എ.എന്‍ ഷംസീറിനെ സ്പീക്കറായും തെരഞ്ഞെടുത്തിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണ പ്രകാരമാണ് നിയമസഭയിലെ ഇരിപ്പിട വിന്യാസത്തില്‍ മാറ്റം വരുത്തിയത്. എം. വി ഗോവിന്ദന്‍ കഴിഞ്ഞാല്‍ നിയമസഭയിലെ സിപിഎം അംഗങ്ങളില്‍ മുതിര്‍ന്നയാള്‍ കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനാണ്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read More »