CrimeNEWS

ഭാര്യാ സഹോദരിയെ കാറില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ എസ്.ഐയെ പിരിച്ചു വിട്ടു

ഗൂഡല്ലൂര്‍: ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്നതിനു കാറില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ വെങ്കിടാചലത്തെ (35) ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുമ്പോള്‍ മധുര ക്ഷേത്രത്തിലേക്കു പോകുന്നതിനായി ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കാറില്‍ കയറ്റി കൊണ്ടുപോയി. മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റില്‍ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു.

തുടര്‍ന്നു ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയില്‍ പ്രവേശിച്ചു. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. വകുപ്പു തല അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ എ.ഡി.ജി.പി. മുത്തുസ്വാമി ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ഉത്തരവിടുകയായിരുന്നു.

Back to top button
error: