CrimeNEWS

കുടുംബസമേതം എം.ഡി.എം.എ. കടത്ത്: ദമ്പതികളടക്കം നാലു പേര്‍ പിടിയില്‍

മലപ്പുറം: ബംഗളൂരുവില്‍നിന്ന് കുടുംബസമേതം എം.ഡി.എം.എ. കടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം നാലു േപര്‍ പിടിയില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂര്‍, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വഴിക്കടവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്.

മഞ്ചേരി കാരക്കുന്നു സ്വദേശികളായ സി.പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കല്‍, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തില്‍ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവര്‍ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.

Signature-ad

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: