Month: September 2022

  • Crime

    സൊനാലിയുടെ മരണം: സിബിഐ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

    ന്യൂഡല്‍ഹി: ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഴ്‌സനല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഹരിയാന സര്‍ക്കാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും സൊനാലി ഫൊഗട്ടിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. സൊനാലിയെ കൊലപ്പെടുത്തിയത് സഹായിയായ സുധീര്‍ സാങ്‌വാനാണെന്ന് സമ്മതിച്ചതായി ഗോവ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സാങ്‌വാനു പുറമേ മറ്റൊരു സഹായി സുഖ്‌വീന്ദര്‍ സിങ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിരുന്നു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോര്‍ട്ടിലെ പാര്‍ട്ടിക്കിടെ ഓഗസ്റ്റ് 23 നാണു മരിച്ചനിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സൊനാലിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു.

    Read More »
  • പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലണം; സുപ്രീം കോടതി അനുമതി തേടാന്‍ സര്‍ക്കാര്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പേ പിടിച്ച നായ്ക്കള്‍, അക്രമകാരികളായ നായ്ക്കള്‍ എന്നിവയെ കൊല്ലാനുള്ള അനുമതി സുപ്രീം കോടതിയോടു അഭ്യര്‍ഥിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്നതിനൊപ്പം എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ തെരുവുനായ വിഷയം സുപ്രീം കോടതി 28-ന് പരിഗണിക്കുന്നുണ്ട്. എ.ബി.സി. പദ്ധതിക്ക് തിരിച്ചടിയായി മാറിയത് കുടുംബശ്രീയെ അതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ്. അതിനാല്‍ കുടുംബശ്രീക്ക് എ.ബി.സി. പദ്ധതി നടപ്പാക്കാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നുവീതം എന്ന നിലയില്‍ എ.ബി.സി. സെന്റര്‍ ആരംഭിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ 76 കേന്ദ്രങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 37 ഇടത്ത് ഇതിനകം സജ്ജമായിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ബാക്കി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും…

    Read More »
  • India

    സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു, കുഞ്ഞിന് വീര്‍ രജനികാന്ത് വണങ്കാമുടി എന്ന് പേരിട്ടു

        സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖും രണ്ടാമതും അച്ഛനുമമ്മയുമായിരിക്കുന്നു. രജനികാന്ത് വീണ്ടും മുത്തച്ഛനാകുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. 2019ലായിരുന്നു ഇരുവരുടേയും വിവാഹം. ഞായറാഴ്ചയാണ് സൗന്ദര്യ രജനികാന്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. താനും ഭര്‍ത്താവ് വിശാഖനും മകന്‍ വേദും കുഞ്ഞുമകനെ സ്വീകരിക്കുന്നുവെന്ന് സൗന്ദര്യ കുറിച്ചു. കുഞ്ഞിന്റെ പേരും താരം പങ്കുവച്ചു. വീര്‍ രജനികാന്ത് വണങ്കാമുടി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യുവനടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. 2019 ലായിരുന്നു ഇവരുടെ വിവാഹം. വിശാഖന്‍ വണങ്കാമുടിയില്‍ സൗന്ദര്യയ്ക്ക് പിറക്കുന്ന ആദ്യ കുഞ്ഞാണിത്. മൂത്തമകന്‍ വേദ് ആദ്യവിവാഹത്തിലെ പുത്രനാണ്. ബിസിനസുകാരനായ അശ്വിന്‍ രാംകുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യഭര്‍ത്താവ്. 2010 ല്‍ ആണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരും 2017 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. ധനുഷ് നായകനായ ‘വേലൈ ഇല്ലാ…

    Read More »
  • LIFE

    ഒന്നരലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂര്‍ സിനിമ,ജോഷ്വാ -മോശയുടെ പിൻഗാമി

      തലക്കെട്ട് വായിച്ച് ഇങ്ങനെയൊരു സിനിമ സാധ്യമോ എന്ന് ചിന്തിക്കുന്നവരോട്, സംശയിക്കേണ്ട സംഗതി സത്യമാണ്. പ്രൊഡക്ഷന്‍ കോസ്റ്റ് കുറച്ച് റെക്കോര്‍ഡ് ഇടാനുള്ള അതിമോഹമൊന്നുമല്ല. ഞങ്ങളുടെ കൈയ്യിലാകെ ഇത്രയും രൂപയെ ഉണ്ടായിരുന്നുള്ളു എന്നതാണ് വാസ്തവം. ആരാണീ ഞങ്ങളെന്നല്ലേ, ഞാനും ക്യാമറമാനും മൂന്ന് സഹായികളും. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായൊരു ഫെബ്രുവരി 14 നാണ് സംവിധായകൻ സുധീഷ് മോഹൻ സുഹൃത്തുക്കളോട് ഒരു സിനിമ ചെയ്യാമെന്ന  ആശയം പങ്കുവെക്കുന്നത്. ചിലതങ്ങനെയാണ്, ഒട്ടും പ്രതീക്ഷിക്കാതെ, മുന്നൊരുക്കമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരും സുധീഷ് പറയുന്നു. മനസിലൊരു കഥയുണ്ട്, ഒന്നിരുന്നാല്‍ തിരക്കഥയാവും, സംഭാഷണങ്ങളുണ്ടാവും. പിന്നെയുള്ള യാത്ര ജോഷ്വയുടെ ഒപ്പമായിരുന്നു. എന്നെ വിശ്വസിച്ച് വിനോദേട്ടനും, അഖിലേഷും, മിഥുനും, മണികണ്ഠനും, കിരണും കൂടെ നിന്നു. ജോഷ്വയിലേക്ക് വേണ്ട മുഖങ്ങളെ ഫെയ്‌സ്ബുക്കില്‍ നിന്നും സൗഹൃദ വലയങ്ങളില്‍ നിന്നും കണ്ടെത്തി. പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പോലെ ഓരോരുത്തരും സന്തോഷത്തോടെ ഓരോ സുലൈമാനിയും കുടിച്ച് ജോഷ്വയുടെ ഭാഗമായി. നിങ്ങളോടെന്നും പെരുത്ത് സ്‌നേഹമാണ്. ഈ…

    Read More »
  • Kerala

    കഥകളിയുടെ നടനകുലപതി കലാമണ്ഡലം ഗോപിയാശാൻ മെഗാസീരിയൽ കാണുകയോ ?

    കഥകളിയുടെ നടനകുലപതി കലാമണ്ഡലം ഗോപിയാശാൻ മെഗാസീരിയൽ കാണുകയോ ? അതെ.സത്യമാണ്. എല്ലാ രാത്രിയും 9.30ന് സൂര്യ ടി.വി സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് സീരിയലിന്റെ സ്ഥിരം പ്രേക്ഷകനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം കനൽപ്പൂവിലെ താരങ്ങളായ തൃശൂർ ആനന്ദകുമാറും ടി.എൻ കൃഷ്ണനും ഗോപിയാശാന്റെ തൃശൂർ മുണ്ടൂരിലുളള വീടു സന്ദർശിച്ചപ്പോഴാണ് ആ അത്ഭുതവാർത്ത പുറം ലോകമറിഞ്ഞത്. ഉടൻതന്നെ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയെ ഫോണിൽ വിളിച്ച് അദ്ദേഹം ദീർഘനേരം കുശല പ്രശ്നം നടത്തി. താൻ ഗോപിയാശാന്റെ കടുത്ത ആരാധകനാണെന്ന് പ്രവീൺ ഇറവങ്കരയും കനൽപ്പൂവിന്റെ ആരാധകനാണ് താനെന്ന് ഗോപിയാശാനും പറഞ്ഞു. പിന്നീട് ആനന്ദ്കുമാറിനെയും ടി.എൻ കൃഷ്ണനെയും ഓണസത്കാരം നൽകി ആശീർവദിച്ചാണ് ആശാൻ യാത്രയാക്കിയത്. സാന്ദാസ് കമ്മ്യൂണിക്കേഷന്റെ ബാനറിൽ ബൈജു ദേവരാജ് നിർമ്മിക്കുന്ന കനൽപ്പൂവിന്റെ രചന പ്രവീൺ ഇറവങ്കരയും സംവിധാനം ടി.എസ്സ് സജിയുമാണ് നിർവ്വഹിക്കുന്നത്. യദുകൃഷ്ണൻ,അമ്പിളിദേവി,മങ്കാമഹേഷ്, പൂജപ്പുര രാധാകൃഷ്ണൻ,ചിലങ്ക,ദാവീദ്,ഗിരീഷ് മോഹൻ,ഓമന ഔസേപ്പ്,ശ്രീപത്മം തുടങ്ങി വൻ താരനിര അണിനിരക്കുന്ന കനൽപ്പൂവ് ഇതിനകം റേറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധ നേടി…

    Read More »
  • Kerala

    അഞ്ചലില്‍ സ്‌കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടം: വീട്ടമ്മയുടെ കാല്‍ ഒടിഞ്ഞു തൂങ്ങി

    കൊല്ലം: കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അഞ്ചലിൽ രാവിലെ സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ‍്യാടി വലിയ പാലത്തിന് സമീപംനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്ക് പറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ശാരീരികബന്ധം; അധ്യാപിക അറസ്റ്റില്‍

    ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. യു.എസിലെ നോര്‍ത്ത് കാരലൈനയിലാണ് സംഭവം. നോര്‍ത്ത് വ്യൂ അക്കാദമിയിലെ സയന്‍സ് അധ്യാപിക എലിസബത്ത് സൂസന്‍ ബൈലി (36) ആണ് അറസ്റ്റിലായത്. 15 വയസ് പ്രായമുള്ള വിദ്യാര്‍ഥിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാതാണ് ഇവര്‍ക്കെതിരായ കേസ്. വിദ്യാര്‍ഥി എല്ലാ ദിവസസവും എലിസബത്തിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും ഇവര്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് എലിസബത്തിനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വീട്ടുതടങ്കലില്‍ കഴിയുന്ന സമയത്തു നിയമം ലംഘിച്ചത് ഉള്‍പ്പെടെ 27 കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുളളത്.

    Read More »
  • Kerala

    കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

    കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.  മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായയുടെ കടിയേറ്റുവെന്നാണ്. കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. അതേസമയം കോട്ടയത്ത് നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധിച്ച് മൃഗസ്നേഹികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട നായകള്‍ എല്ലാം പേ പിടിച്ചവയല്ലെന്നാണ് തെരുവ് നായകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്ത്യ പ്രതികരിച്ചു. ഇത്തരം…

    Read More »
  • Kerala

    തെരുവുനായ കുറുകെച്ചാടി, ബൈക്ക് മറിഞ്ഞു; കോഴിക്കോട്ട് അമ്മയ്ക്കും മകനും പരിക്ക്

    കോഴിക്കോട്: കോഴിക്കോട്ട് തെരുവുനായ ശല്യം അതിരൂക്ഷം. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    കൊല്ലം കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; ജീപ്പ് അടിച്ചു തകര്‍ത്തു

    കൊല്ലം: കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പോലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് പരുക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പോലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു നടപടി. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്ത അക്രമികള്‍, പോലീസിന്റെ വാക്കി ടോക്കിയും നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരേ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

    Read More »
Back to top button
error: