NEWS

അമിത വേഗത്തിൽ എത്തിയ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു

പാലാ : ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയില്‍പ്പെട്ട യുവാവ് തല്‍ക്ഷണം മരിച്ചു.രാവിലെ 10:20 നാണ് സംഭവം.
സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് എതിരെ വന്ന ബസിലിടിച്ചാണ് അപകടമുണ്ടായത്.ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Back to top button
error: