CareersNEWS

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 24

ദില്ലി: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെ​ഗുലർ/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോ​ഗ്യതയും താത്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ippbonline.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോ​ഗ്യത മാനദണ്ഡം, പ്രായപരിധി എന്നിവ ഓരോ തസ്തികക്കും വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വിജ്ഞാപനം പരിശോധിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിന് പുറമേ അസസ്മെന്റ്, ​ഗ്രൂപ്പ് ഡിസ്കഷൻ, ഓൺലൈൻ പരീക്ഷ എന്നിവയുണ്ടായിരിക്കും.

Signature-ad

റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ യോ​ഗ്യത നേടുന്ന വിദ്യാർത്ഥികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. ഈ തസ്തികകളിലേക്കുള്ള അപേക്ഷ ഫീസ് ജനറൽ വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ‍ഡി വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 150 രൂപയും ആയിരിക്കും.

Back to top button
error: