NEWS

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; കേസ്

കോട്ടയം: കൂട്ടത്തോടെ തെരുവുനായ്ക്കൾ ചത്ത സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ, കോട്ടയത്ത് വീണ്ടും തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി.

ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയത്.

ഇന്ന് രാവിലയോടെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണ് ഇതെന്നാണ്
പ്രദേശവാസികള്‍ പറയുന്നത്.

 

 

നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം പോലീസെത്തി മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: