NEWS

പപ്പായ പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!

നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്സീകാരികള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്.

ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ.പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വിറ്റാമിന്‍ – ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തു തേച്ച്‌ ഉണങ്ങുമ്ബോള്‍ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ പപ്പായ നല്ലതാണ്.

ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പപ്പായ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. കൂടാതെ, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പപ്പായ സഹായകമാകാറുണ്ട്.

 

 

പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഏറ്റവും മികച്ച പ്രതിവിധിയാണ് പപ്പായ.

Back to top button
error: