NEWS

വീട്ടമ്മയെ വായില്‍ തുണിതിരുകി പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

പത്തനംതിട്ട: വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി വായില്‍ തുണിതിരുകി പീഡിപ്പിച്ച ആളെ പന്തളം പൊലീസ് അറസ്റ്റ്‌ ചെയ്‌തു.

പന്തളം കടയ്ക്കാട് വടക്ക്‌ കുമ്ബഴ വീട്ടില്‍ മണവാട്ടി എന്ന് വിളിക്കുന്ന ഷാജിയാണ് (48) അറസ്റ്റിലായത്. സെപ്റ്റംബര്‍ 10ന് രാത്രിയോടെയാണ് സംഭവം.

 

 

രാത്രി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി ശബ്‌ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

Back to top button
error: