Month: September 2022

  • Kerala

    മീൻ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു; മത്സ്യത്തൊഴിലാളി മരിച്ചു

    കൊച്ചി: ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ജിയന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് മത്സ്യം കയറ്റുന്നതിനിടെയാണ് അപകടം. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി മീന്‍ കയറ്റുന്നതിനിടെ ജിയന്‍ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

    Read More »
  • Crime

    ഓണപ്പരിപാടി കാണാന്‍ വീട്ടുകാര്‍ പോയ തക്കത്തിന് 46 പവനും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച വിരുതന്‍ പിടിയില്‍

    കായംകുളം: ഓണപ്പരിപാടി കാണാന്‍ വീട്ടുകാര്‍ പോയ തക്കത്തിന് 46 പവനും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച വിരുതന്‍ പിടിയില്‍. പെരിങ്ങാല ചക്കാലകിഴക്കതില്‍ ഹരിദാസിന്റെ വീട്ടില്‍ മോഷണം നടത്തിയ ഇരിക്കൂര്‍ പട്ടുവദേശത്ത് ദാറുല്‍ ഫലാഖില്‍ ഇസ്മായില്‍ (30) ആണ് അറസ്റ്റിലായത്. മറ്റൊരു മോഷണക്കേസില്‍ കണ്ണൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരിങ്ങാലയിലെ മോഷണത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു കായംകുളം പോലീസിനെ അറിയിക്കുകയും അവരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു മോഷണം. ഓണപ്പരിപാടി കാണാന്‍ ഹരിദാസിന്റെ വീട്ടുകാര്‍ പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. കോഴിക്കോട്ടെ മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇസ്മായില്‍ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ ശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള കാമുകിയെ കാണാനെത്തി. തുടര്‍ന്ന് പത്തനാപുരത്ത് നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു. പിന്നീട് അടൂരിലേക്ക് പോയ ഇയാള്‍ സ്‌കൂട്ടര്‍ അവിടെ…

    Read More »
  • Local

    വില കയറിയതോടെ കള്ളമാര്‍ക്ക് കപ്പക്കമ്പം കലശലായി

    കോട്ടയം: ജില്ലയുടെ മലയോര മേഖലയിലെ ചെറുകിട കര്‍ഷകരുടെ കപ്പത്തോട്ടങ്ങളില്‍ മോഷണം വ്യാപകമായി. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയുടെ പുരയിടത്തില്‍ നിന്ന് 20 മൂട് കപ്പ മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 25 മൂട് കപ്പയാണു നട്ടിരുന്നതെന്നും മൂപ്പെത്തും മുന്‍പേയാണ് കപ്പ പറിച്ചതെന്നും കര്‍ഷകന്‍ മൂത്തേടത്ത് ചാക്കോ പറഞ്ഞു. 20 രൂപയില്‍നിന്നു കപ്പ വില 45 മുതല്‍ 50 രൂപ വരെ എത്തിയതോടെയാണു കള്ളന്മാര്‍ കപ്പയുടെ പിന്നാലെക്കൂടിയത്. റോഡിനോടു ചേര്‍ന്നുള്ള പറമ്പുകളില്‍ രാത്രി വാഹനത്തിലെത്തി കപ്പ പറിച്ച് കിഴങ്ങെടുത്തു കടന്നുകളയുകയാണു പതിവ്. ചിലയിടങ്ങളില്‍ നിന്നു വാഴക്കുലകളും തേങ്ങയും കാണാതായിട്ടുണ്ട്. ഒരു മൂട് കപ്പയില്‍ നിന്നു ശരാശരി രണ്ട് കിലോ വരെ കിഴങ്ങ് ലഭിക്കുമെന്നാണു കണക്ക്. അതിനിടെ, മുണ്ടക്കയം ടൗണിന് അടുത്തു കഴിഞ്ഞദിവസം കര്‍ഷകര്‍ കള്ളനെ കൈയ്യോടെ പിടികൂടി. ഓണത്തിന് ഒരു ദിവസം മുന്‍പാണു കപ്പ നഷ്ടപ്പെട്ടത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനു നാട്ടുകാരും കൂടി. തുടര്‍ന്നു പൈങ്ങണ മദ്യവില്‍പന ശാലയ്ക്കു മുന്‍പില്‍ കപ്പ…

    Read More »
  • Local

    വാക്‌സിനേഷന്‍ ക്യാംപിനിടെ ഡോക്ടറുടെ സഹായിക്ക് നായയുടെ കടിയേറ്റു

    കടുത്തുരുത്തി: വളര്‍ത്തുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാംപിനിടെ ഡോക്ടറുടെ സഹായിക്കു നായയുടെ കടിയേറ്റു. പരുക്കേറ്റ കെഎസ് പുരം മങ്ങാട് മൂക്കന്‍ ചാത്തിയില്‍ രാജുവിനെ (50) കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7നു കടുത്തുരുത്തി ചിത്താന്തിയിലാണു സംഭവം. ക്യാംപില്‍ എത്തിച്ച നായയ്ക്കു കുത്തിവയ്പു നല്‍കുന്നതിനിടെ രാജുവിന്റെ ഇടതുകയ്യില്‍ കടിക്കുകയായിരുന്നു.  

    Read More »
  • Health

    മുട്ടയ്ക്ക് ആയിരം ഗുണങ്ങൾ, ആരോഗ്യത്തിന് അത്യുത്തമം. പക്ഷേ ‘വ്യാജ’നെ സൂക്ഷിക്കുക; മുട്ടയെക്കുറിച്ച് അറിയേണ്ടതെല്ലാം

    പോഷകഗുണങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാൽസ്യവും ജീവകങ്ങളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണമാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതവും വിളർച്ച പോലുള്ള അസുഖങ്ങളും തടയാൻ സാധിക്കും. എന്നാൽ മുട്ടയ്ക്ക് ധാരാളം പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മുട്ടയെക്കുറിച്ച് പല തെറ്റിദ്ധാരണങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കും എന്നത്. പലരും കരുതുന്നതുപോലെ ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ ചീത്ത കൊളസ്‌ട്രോൾ വർധിക്കില്ല. എന്ന് മാത്രമല്ല അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയിൽ കൊളസ്‌ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ കഴിക്കുന്നത് വഴി കൊളസ്‌ട്രോൾ വർധിക്കില്ല. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത്‌ വഴി കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാനും…

    Read More »
  • Health

    ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

    മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു. അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍…

    Read More »
  • Kerala

    മുഖ്യമന്ത്രി- ഗവർണർ പോര് മുറുകുന്നു, ‘ഇദ്ദേഹത്തിന് ആരു നൽകി ഈ അധികാരം? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്.’ ഗവർണർക്ക് ചുട്ട മറുപടിയുമായി പിണറായി

    സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ”ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസ്സിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം…? ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേ…” വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു. പഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയാതെ വൈസ് ചാന്‍സലര്‍ നിയമിക്കുമെന്ന് പറ‍ഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാദങ്ങൾ വാർത്താ സമ്മേളനത്തിൽ വായിച്ചാണ് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകിയത്. ”ഇതിലും വലിയ അസംബന്ധം ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ആയിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു നിയമനത്തിന് അപേക്ഷ കൊടുക്കുക? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു…

    Read More »
  • Pravasi

    പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

    കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്. പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.

    Read More »
  • NEWS

    യുഎഇയിലും ഖത്തറിലും ഉച്ചവിശ്രമം അവസാനിച്ചു

    അബുദാബി/ദോഹ: യുഎഇയിലും ഖത്തറിലും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം അവസാനിച്ചു. ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമം സെപ്തംബര്‍ 15നാണ് അവസാനിച്ചത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയായിരുന്നു വിശ്രമ സമയം. ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ വിവിധ കമ്പനികള്‍ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 55,192 പരിശോധനകള്‍ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹമായിരുന്നു പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

    Read More »
  • Crime

    മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

    കോഴിക്കോട്: കൊടുവള്ളിയില്‍ മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍. വയനാട് വൈത്തിരി സ്വദേശി മുരുകനാണ് (30) പിടിയിലായത്. ഇയാളില്‍നിന്ന് 1.125 കിലോ കഞ്ചാവ് പിടിച്ചെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വയനാട്, മലപ്പുറം ജില്ലകളിലായി ഭണ്ഡാര കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് മുരുകന്‍. കൊടുവള്ളി മാനിപുരം റോഡില്‍ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പോലീസും പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് കിലോ കഞ്ചാവ് എത്തിച്ചതായാണ് വിവരം ലഭിച്ചത്. ബാക്കിയുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി വില്‍പന നടത്തിയെന്നാണ് സൂചന. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുകയാണ് മുരുകന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

    Read More »
Back to top button
error: