Month: September 2022
-
Crime
നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് മരിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കിയ കൊലപാതകം. ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിന്‍റെ ഭാര്യയായിരുന്ന പ്രഭ (37 )നെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് പ്രഭ മരിച്ചത്. സെൽവരാജിനെ പൊലീസ് മങ്ങാട്ടുകോണം ജംക്ഷനിൽ നിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണം. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.
Read More » -
India
മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
കൊല്ലം: മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്. ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് അവസാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഈ അഞ്ചോ ആറോ ആളുകളുടെ കൈകളിലേക്ക് പോകുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ പെട്രോൾ വില വർധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്‌സുമായി സംസാരിച്ചിരുന്നു. അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നു കേരളത്തിലെ റോഡുകളാണ്. റോഡ് രൂപകൽപ്പനയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളത്തിലെ റോഡുകൾ സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ലോക്സഭയിൽ ഉയർത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Read More » -
Crime
അമ്പലത്തില്‍നിന്നും വിളക്കുകള്‍ മോഷ്ടിച്ച് വിറ്റ സംഘം പിടിയില്‍
കോഴിക്കോട്: കാക്കൂര്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍നിന്നും ഓട്ടുവിളക്കുകള്‍ മോഷ്ടിച്ചു വിറ്റ സംഘം പിടിയില്‍. സംഘത്തിലുള്‍പ്പെട്ട ചേളന്നൂര്‍ അതിയാനത്തില്‍ വീട്ടില്‍ അന്വയ് രാജി(19)നെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിസരത്തെ മുപ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത 3 പേരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയില്‍ വില്‍പ്പന നടത്തിയ വിളക്കുകള്‍ കണ്ടെടുത്തു. പകല്‍ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി സ്ഥലം നോക്കിവയ്ക്കും. ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണു രീതി. വില്‍പ്പന നടത്തി കിട്ടുന്ന പണം പ്രതികള്‍ ധൂര്‍ത്തടിക്കുകയാണെന്നും മറ്റ് സ്ഥലങ്ങളില്‍ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read More » -
Crime
ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ(29), കൊച്ചേത്ത് മേലേതിൽ എസ് സുനീഷ്(28), ആർ കെ നിലയത്തിൽ വിഷ്ണു(അഖിൽ-31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഒൻപതിനായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ഓണാഘോഷ പരിപാടി നടക്കുന്നിടത്ത് യുവാക്കളെത്തി ബൈക്ക് റേസിങ് നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിൽക്കുന്നിടത്ത് ബൈക്ക് റേസിങ് നടത്തിയതിനെ യുവതി ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ ക്ഷുഭിതരായി. ഭയന്ന യുവതി വീട്ടിൽ കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം ഇവരെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഒളിവിൽ പോയ ഇവരെ കാരയ്ക്കാടിന് സമീപത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Read More » -
Crime
പൊതുസ്ഥലത്ത് ഭാര്യയെ മര്‍ദ്ദിച്ചു; അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും കാണാം. കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇയാള്‍ എന്തിനാണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് വ്യക്തമല്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read More » -
India
റോഡ് തടസ്സപ്പെടുത്തി സമരം; ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ
ദില്ലി: റോഡ് തടസ്സപ്പെടുത്തി സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ. ജിഗ്നേഷ് മേവാനിക്കും 18 പേർക്കും ആറുമാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2016 ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിർമ്മിക്കുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്‍ദേകറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കേസിന് ആധാരം. റോഡ് തടസ്സപ്പെടുത്തി സമരം ചെയ്തതിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ കൺവീനർ കൂടിയാണ്. മാധ്യമപ്രവർത്തകനായിരുന്ന ജിഗ്നേഷ് മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിയുകയായിരുന്നു. സ്വതന്ത്ര എം എൽ എ യാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജെ എൻ യു വിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി…
Read More » -
Business
സൗദിയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപങ്ങൾ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.
Read More » -
Crime
കെഎസ്ആര്‍ടിസി ബസില്‍ കുഴല്‍പ്പണക്കടത്ത്; 30 ലക്ഷം പിടികൂടി
കാസർകോട്: മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി യശ്‍ദീപിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് കരുതുന്നത്. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി. ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. കർണാടക വഴിയുള്ള കുഴൽപ്പണ കടത്ത് വ്യാപകമാകുന്നതായാണ് വിവരം.
Read More » -
Kerala
വടവൃക്ഷത്തിന്റെ കൊമ്പില്‍ കയറി കസര്‍ത്ത് കളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ഷാജിക്കെതിരെ ഒളിയമ്പുമായി ഫിറോസ്
മലപ്പുറം: കെ എം ഷാജിക്ക് പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്‍റെ തണലിൽ ഉറച്ച് നിൽക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. വടവൃക്ഷത്തിന്‍റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്‍റെ മറുപടി. പാര്‍ട്ടിക്കുള്ളിലെ വിമർശനം കേട്ട് താൻ പാർട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നെന്നായിരുന്നു കെ എം ഷാജി മസ്കറ്റിൽ കെഎംസിസി വേദിയിൽ പറഞ്ഞത്. മുസ്ലീം ലീഗില്‍ കെ എം ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തില്‍ ആക്കുകയാണെന്ന് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിനോട് പി കെ…
Read More » -
Pravasi
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.
Read More »