Month: September 2022
-
NEWS
ഓണം ബംബർ:സമ്മാനം ലഭിക്കുന്നവരും കമ്മീഷന്‍ ലഭിക്കുന്നവരും നല്‍കുന്ന ആദായനികുതി മാത്രം 12 കോടി രൂപ !!!
1961 ലെ ആദായ നികുതി നിയമത്തിലെ 194 B വകുപ്പ് പ്രകാരം പതിനായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറിയില്‍ നിന്ന് ലഭിച്ചാല്‍ ആ തുകയ്ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളില്‍ സമ്മാനം വാങ്ങുമ്ബോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം ആദായ നികുതി ഈടാക്കും. സമ്മാനം നല്‍കുന്ന സ്രോതസ്സില്‍ നിന്ന് ( കേരളാ ഭാഗ്യക്കുറിയുടെ കാര്യത്തില്‍ ലോട്ടറി വകുപ്പ്)നികുതി (ടിഡിഎസ്) ഈടാക്കിയ ശേഷം മാത്രമേ സമ്മാനം ലഭിച്ചയാളിന് സമ്മാന തുക നല്‍കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഇനി സമ്മാനമായി ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതിക്ക് മേല്‍ വീണ്ടും സര്‍ചാര്‍ജും സെസും നല്‍കേണ്ടി വരും. സമ്മാനം ലഭിച്ച വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ നികുതി സ്ലാബിന് അനുസൃതമായിരിക്കും സര്‍ചാര്‍ജ്, സെസ് എന്നിവ ഈടാക്കുക. ഈ സര്‍ചാര്‍ജും സെസും സമ്മാന ജേതാക്കളില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഈടാക്കുക. ഇത്തവണ ഓണം ബംപര്‍ സമ്മാനം ഒന്നാം…
Read More » -
NEWS
ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും
മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായി ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ ആണ് ക്യാപ്റ്റൻ. സെപ്റ്റംബര്‍ 22, 25, 27 തിയ്യതികളിലായി ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്ബരയിലെ എല്ലാ മത്സരങ്ങളും നടക്കുക. നേരത്തെ ട്വന്‍റി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ബിസിസിഐ സഞ്ജുവിനെ ക്യാപ്റ്റനായിക്കിയത്.
Read More » -
NEWS
മഹാബലിയ്ക്ക് ഓണവുമായി യാതൊരു ബന്ധവുമില്ല:കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍
തിരുവനന്തപുരം:മഹാബലിയ്ക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്നും, പറയപ്പെടുന്ന ബന്ധം എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്നും അദ്ദേഹം പറഞ്ഞു. ‘നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവൊന്നുമില്ല. മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു വാമനന്‍ ചെയ്തത് എന്നാണ് ഐതിഹ്യം,’ വി. മുരളീധരന്‍ പറഞ്ഞു.
Read More » -
NEWS
ഓണം ബംപറിന്റെ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള(25 കോടി) ഓണം ബംപറിന്റെ നറുക്കെടുപ്പ് നാളെ നടക്കും. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ വില്പന 63.81 ലക്ഷം എണ്ണം കടന്നതായിയാണ് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളില്‍ ബാക്കി വന്ന 3.69 ലക്ഷം ഭാഗ്യക്കുറികള്‍ ഞായറാഴ്ച രണ്ടരയ്ക്ക് നറുക്കെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പായി വിറ്റുതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
Crime
16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ക്രിസ്ത്യന്‍ പുരോഹിതൻ അറസ്റ്റിൽ, സ്വന്തം ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളിയെന്ന 58കാരനാണു അറസ്റ്റിലായത്. സ്വന്തം ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനുശേഷം ചാര്‍ളി മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണു പെണ്‍കുട്ടി പൊലീസ് സഹായം തേടിയത്. അനാഥാലയത്തില്‍ താമസിച്ചിരുന്ന പതിനാറുകാരിയെ ചാര്‍ളി വശീകരിച്ചു പീഡിപ്പിക്കുകകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു. പ്രസവശേഷം വീട്ടിലേക്കു കൊണ്ടുപോകാം എന്നാണ് ഇയാള്‍ പെണ്‍കുട്ടിക്കു വാഗ്ദാനം നൽകിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടര്‍ന്നു മഹാബലിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചാർളിയെ ഒളിയടത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യയിലെ ക്രിസ്ത്യൻ പുരോഹിതൻമാരുടെ ലൈംഗിക പീഡനങ്ങൾ പ്രത്യേകമായി അന്വേഷിക്കണമെന്ന് ആർ.എസ്.എസ് വാരികയായ പാഞ്ചജന്യം ആവശ്യപ്പെട്ടു.…
Read More » -
India
നരേന്ദ്രമോഡിക്ക് ഇന്ന് ജന്മദിനം, 21 വര്‍ഷമായി അധികാരത്തിൻ്റെ ഉന്നത സോപാനത്തിൽ. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. 72 വയസ്സ് തികഞ്ഞ ആ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങളും വിശേഷങ്ങളും അറിയുക
ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്.13 വർഷത്തിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ. 51-ാം വയസില്‍ അധികാരം ഏറിയത് മുതൽ 72-ാം വയസ്സു വരെ അധികാരത്തിനു പുറത്തുനിന്നത് മുന്നു ദിവസങ്ങൾ നിയുക്ത പ്രധാനമന്ത്രിയായിരിക്കെ മാത്രം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ശുഭ നക്ഷത്രമായ നരേന്ദ്രമോഡിയുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ ആ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുക വിശേഷങ്ങൾ അറിയാം ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്. 51-ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14-മത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7-ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ തുടര്‍ന്ന മോഡി 2014ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ്…
Read More » -
Business
ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോർബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതോടുകൂടി അദാനിയുടെ സമ്പത്ത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കി. ഫോർബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബർ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യൺ ഡോളറാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികൾ ബിഎസ്ഇയിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഗൗതം അദാനിയുടെ തത്സമയ ആസ്തി കുത്തനെ ഉയർന്നു. 2022-ൽ 70 ബില്യൺ ഡോളറിലധികമാണ് അദാനി തന്റെ സാമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ, അദ്ദേഹം…
Read More » -
Pravasi
പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം
മസ്‍കറ്റ്: ഒമാനില്‍ പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ്. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഒമാനിൽ വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ്, വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയത്. പുതിയ രീതിയിൽ പാസ്‍പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നതിന് പ്രസക്തിയില്ല. താമസാനുമതി രേഖയായി പുതുക്കിയ റെസിഡന്റ് കാര്‍ഡായിരിക്കും കണക്കാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. വീസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങൾ പാസ്‍പോര്‍ട്ടിലെ വീസാ സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡ് ഔദ്യോഗിക താമസ അനുമതി രേഖയായി കണക്കാക്കുമോ എന്നതിൽ വ്യക്തതയില്ല.
Read More » -
India
ഭാരത് ജോഡോ യാത്രയിലെ ആ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ എന്താണ് ?
കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കൊപ്പമുള്ള കണ്ടെയ്നറുകളാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വിമർശനങ്ങളിലൊന്ന്. ആഡംബരമെന്ന് ബിജെപിയും അത്യാവശ്യ സൗകര്യങ്ങൾ മാത്രമെന്ന് കോണ്‍ഗ്രസും പറയുമ്പോൾ എന്താണ് യാഥാര്‍ഥ്യം? രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ച ആയതാണ് കണ്ടെയ്നറുകൾ. ഈ കണ്ടെയ്നറുകളിൽ 230 പേരാണ് താമസിക്കുന്നത്. ഈ 230 പേരും ഈ ജാഥയിലെ സ്ഥിരം പദയാത്രികരാണ്. ഈ കണ്ടെയ്നറുകളുടെ ഉള്ളിലെ കാഴ്ചകളിലേക്ക്. നാലു ബെഡുകളുള്ള കണ്ടെയ്നറുണ്ട്. ബെഡ്ഡിന് താഴെ കബോർഡുകളുണ്ട്. മൂന്നു ഫാനുകളാണുള്ളത്. കൂടാതെ എസി സൗകര്യമുണ്ട്. ഇതുപോലെ 1 ബെഡ് മുതൽ 12 ബെഡ് വരെയുള്ള കണ്ടെയ്നറുകളാണ് ഉള്ളത്. 230 യാത്രക്കാർക്ക് വേണ്ടി 60 കണ്ടെയ്നറുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും ബെഡുകളുള്ള കണ്ടെയ്നറുകളിലാണ് ശുചിമുറി അകത്തുള്ളത്. അല്ലാതെ കണ്ടെയ്നറുകളിൽ കഴിയുന്നവർക്കെല്ലാം പുറത്താണ് ശുചിമുറി ഒരുക്കിയിരിക്കുന്നത്. ഏഴ് ശുചിമുറികളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. 150 ദിവസം പോകേണ്ടുന്ന യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തിക്കൊണ്ടാണ് ഈ ക്രമീകരണം ഇവിടെ…
Read More » -
Kerala
ഒരു കാലില്‍ കടിച്ചാല്‍ അടുത്ത കാല്‍ കൂടി കാണിച്ചു കൊടുക്കണോ?
കൊച്ചി: തെരുവുനായകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന മുന്നറിയിപ്പുമായി പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ കമന്റുമായി നിരവധി പേര്‍ രംഗത്തെത്തി. സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ പട്ടികളെ കൊല്ലുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പോലീസിന്റെ മീഡിയ സെന്റര്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ”പശു, പോത്ത്, ആട് പന്നി ഇവ മൃഗത്തില്‍ വരൂല്ലേ., അപ്പോ പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം?, ഇതുപോലത്തെ കോടതിയും, നിയമവുമുള്ള ഈ നാട് ഒരിക്കലും നന്നാവാന്‍ പോകുന്നില്ല പറ്റുന്നവര്‍ എല്ലാം എത്രയും പെട്ടെന്ന് നാടുവിട്ടോ?, പക്ഷി പനി വന്നാല്‍ ഉള്ള കോഴിയേം താറാവിനെയും പന്നി പനി വന്നാല്‍ ഉള്ള പന്നിയേയു പിടിച്ചു കൊല്ലും, പട്ടിക്കു മാത്രം വലിയ നിയമം, ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ പട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുന്നു, ഈ നിയമം കൊണ്ടുവന്നവനെ ആദ്യം പട്ടിയെ…
Read More »