NEWS

മഹാബലിയ്ക്ക് ഓണവുമായി യാതൊരു ബന്ധവുമില്ല:കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ 

തിരുവനന്തപുരം:മഹാബലിയ്ക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ.
 

മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്നും, പറയപ്പെടുന്ന ബന്ധം എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്നും അദ്ദേഹം പറഞ്ഞു.

 

 

‘നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവൊന്നുമില്ല. മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു വാമനന്‍ ചെയ്തത് എന്നാണ് ഐതിഹ്യം,’ വി. മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: