Month: September 2022

  • NEWS

    ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടി സർവീസുകൾ

    ഒരിക്കലും കാണാത്ത നാടുകളും ഒരിക്കൽപോലും കണ്ടുമുട്ടുവാൻ ഒരു സാധ്യതയുമില്ലാത്ത ഒരായിരം ആളുകളെയും ഒക്കെ കണ്ട് ഓരോ നാടിന്റെയും ഹൃദയത്തിലൂടെ യാത്ര ചെയ്ത് പോകണമെന്ന ആഗ്രഹിച്ചിട്ടില്ലേ… ഇതാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില റെയിൽവേ റൂട്ടുകൾ. വിവേക് എക്സ്പ്രസ് ആസാമിലെ ദിബ്രുഗഢിൽ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തെ കന്യാകുമാരിയിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ റൂട്ടായ ഇത് ആകെ പിന്നിടുന്ന ദൂരം 4273 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാതകളുടെ കാര്യത്തിൽ 24-ാം സ്ഥാനവും വിവേക് എക്സ്പ്രസിനുണ്ട്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2013 ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. ആഴ്ചയിൽ ഒന്നു വീതമുള്ള ട്രെയിൻ സർവ്വീസിന് 80 മണിക്കൂറാണ് ദിബ്രുഗഢിൽ നിന്നും കന്യാകുമാരിയിലെത്തുവാനുള്ള സമയം. ഇതിനിടയിൽ 50 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പുമുണ്ട്.   തിരുവനന്തപുരം – സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ-ഗുവാഹത്തി സൂപ്പർ ഫാസ്റ്റ് എക്സ്ര്പസാണ്…

    Read More »
  • LIFE

    വേറിട്ട പോലീസ് ഗെറ്റപ്പിൽ സണ്ണി വെയ്ൻ : വേലയിലെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

      സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ സണ്ണി വെയ്‌ന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പിൽ ആണ് പോലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തിൽ എത്തുന്നത് . നവാഗതനായ ശ്യാം ശശി വേലയുടെ സംവിധാനവും എം.സജാസ് തിരക്കഥയും നിർവഹിച്ചിരിക്കുന്നു.പ്രധാന വേഷങ്ങളിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് . ‘വിക്രം വേദ’, ‘കൈദി’ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്‌നും ഷെയിൻ നിഗവും അവതരിപ്പിക്കുന്നത്. വേലയുടെ ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,ബാദുഷാ പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ…

    Read More »
  • Breaking News

    മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്ത് വന്നതില്‍ സന്തോഷം, ആഞ്ഞടിച്ച് ഗവര്‍ണര്‍

    കൊച്ചി: തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി കഴിഞ്ഞ ദിവസം രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2019-ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരേ ആക്രമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മറുപടിക്ക് തുടക്കം കുറിച്ചത്. വധശ്രമമാണ് തനിക്കുനേരെയുണ്ടായത്. അതില്‍ എന്ത് നടപടിയെടുത്തൂവെന്നും ആരുടെ താല്‍പര്യ പ്രകാരമാണ് നടപടിയെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂര്‍ വി.സി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതാണ്. അതിന് തന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയാണ്. കത്തയച്ചതുമാണ്. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ല. തെളിവുകള്‍ വരും ദിവസം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കാത്ത് സൂക്ഷിക്കും. അതിന് തടസമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നത് വരെ കൂട്ടുനില്‍ക്കില്ല.…

    Read More »
  • NEWS

    കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്ന തട്ടുകടകൾ

    എയർപോർട്ടിലോ മറ്റ് എവിടെയെങ്കിലുമോ പോയിട്ട് പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോൾ പടുതയോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചു കെട്ടിയ, അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ  മനക്കണക്കുകളെല്ലാം മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും ടേസ്റ്റുള്ള സൂപ്പർ ചായ കിട്ടില്ല.അത്രയ്ക്കും ടേസ്റ്റാണത്! ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളം മാത്രമായിരിക്കും.മറ്റുള്ള സംസ്ഥാനങ്ങളിൽ രാത്രി പതിനൊന്നു കഴിഞ്ഞാൽ വിജനമായ വഴിയോരങ്ങൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാകുക. തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു…

    Read More »
  • NEWS

    മധുവിധു ആഘോഷിക്കാൻ പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച അഞ്ചു സ്ഥലങ്ങൾ

    മധുവിധു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ക്കായി കേരളം ഒരുക്കിവെച്ചിരിക്കുന്നത് വിഭവസമൃദ്ധമായ വിരുന്നാണ്.മികച്ച ഡെസ്റ്റിനേഷനുകള്‍ കേരളത്തിലുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യത്തിനു പുറത്തേക്കോ പോകേണ്ടി വരില്ല.ആദ്യം ഇതിനായി വേണ്ടത് സ്വകാര്യതയും അതുപോലെ തന്നെ സുരക്ഷിതത്വവുമാണ്.അതുപോലെ അതിമനോഹരമായ പ്രണയാതുരമായ സ്ഥലങ്ങളായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതും.  ഗ്രാമീണമായ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്.ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലിഷർ മാഗസിൻ കേരളത്തെ പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.കേരളത്തിലുള്ള വിത്യസ്തമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. മൂന്നാര്‍ കേരളത്തനകത്തും പുറത്തുമുള്ളവരുടെ എന്നത്തേയും ഇഷ്ട സ്ഥലമാണ് മൂന്നാർ.ഇവിടത്തെ തണുപ്പും പ്രകൃതി സൗന്ദര്യവും  നുകരാണ് സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത്.തേയില തോട്ടങ്ങളും എസ്‌റ്റേറ്റുകളുമൊക്കെ മൂന്നാറിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.തണുപ്പ് കാലത്ത് മൂന്നാറിലെ താപനില പൂജ്യത്തിനടുത്തെത്തും വയനാട് മൂന്നാര്‍ കഴിഞ്ഞാല്‍ ഹണിമൂണിനായി ദമ്പതികള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വയനാട്.ഏതു സമയത്തും പോകാന്‍ പറ്റിയ സ്ഥലം. മഞ്ഞുകാലമായാല്‍ വയനാട്…

    Read More »
  • Breaking News

    മദ്രസയില്‍ പോകാന്‍ കുട്ടികള്‍ക്ക് തോക്കുമായി അകമ്പടി: രക്ഷിതാവിനെതിരേ കേസ്

    കാസര്‍ഗോഡ്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് കൂട്ടുപോയ പിതാവിനെതിരെ കേസ്. കാസര്‍ഗോഡ് പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഐ.പി.സി. 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്. തോക്കുമായി കുട്ടികള്‍ക്കു മുന്നില്‍ നടക്കുന്ന സമീറിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ബേക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീര്‍ പ്രതികരിച്ചിരുന്നു. നായ ശല്യം രൂക്ഷമായതോടെ സ്‌കൂളിലും മദ്രസയിലും പോകാന്‍ കുട്ടികള്‍ പേടിച്ചതോടെയാണു തോക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സമീറിന്റെ ഭാഷ്യം. ലൈസന്‍സ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നും സമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത വീടുകളിലെ കുട്ടികള്‍ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ…

    Read More »
  • LIFE

    ബനാറസ് ” ട്രോൾ ഗാനം റിലീസ്

    സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിലെ പുതിയ പാർട്ടി ഗാനം ട്രോൾ ടൈറ്റിൽ റിലീസായി.ദിൽ,അഖിൽ എം ബോസ് എന്നിവരുടെ വരികൾക്ക്അജിനേഷ് ലോക്‌നാഥ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച” എല്ലാം ട്രോളാ…”എന്ന പാർട്ടി ഗാനമാണ് റീലീസായത്.ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയതിന് ശേഷം, ലഹരി യൂട്യൂബ് ചാനലിലൂടെ ട്രോൾ പാർട്ടി ഗാനം പുറത്തിറക്കി.ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.വൻ ജനക്കൂട്ടത്തോടൊപ്പം ബാങ്കോക്കിൽ ചിത്രീകരിച്ച ഈ ഗാനം യുവത്വവും വിനോദവും സമ്മാനിക്കുന്ന ഒരു യഥാർത്ഥ പാർട്ടി ഗാനമാണ്. ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ,…

    Read More »
  • India

    ദില്ലി വഖഫ് ബോര്‍ഡ് അനധികൃത നിയമനം; ആം ആദ്മി എംഎൽഎ അറസ്റ്റിൽ, കേസ് വ്യാജമെന്ന് പാർട്ടി

      ദില്ലി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ദില്ലി ആന്റി കറപ്ഷ്യൻ ബ്യൂറോ അറസ്റ്റ് ചെയ്തു. 2020ൽ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്നലെ  ഖാനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദില്ലി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍ 32 പേരെ ചട്ടങ്ങൾ ലംഘിച്ചു നിയമിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് സിഇഒ അനധികൃത നിയമനങ്ങള്‍ക്കെതിരെ മുന്നറിയപ്പ് നല്‍കിയിരുന്നതായും എസിബി അധികൃതര്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുമ്പോള്‍ അമാനത്തുല്ല ഖാന്റെ ബന്ധുക്കളും മറ്റു ചിലരും വീടിനു പുറത്തു ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എസിബി ആരോപിച്ചു. എഎപി നേതാവ് ഡൽഹി വഖഫ് ബോർഡിന്റെ ഫണ്ടും ഡൽഹി ഗവൺമെന്റിന്റെ ഫണ്ടും ദുരുപയോഗം ചെയ്തുവെന്നും എസിബി ആരോപിച്ചു  

    Read More »
  • Kerala

    ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

    ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകില്ല. ശുഭാപ്തിവിശ്വാസമാണല്ലോ വേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പറയണോ എന്ന് ആലോചിക്കണമെന്നും പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • NEWS

    ഹോണ്‍ മുഴക്കിയാൽ 2000 രൂപ പിഴ

    തിരുവനന്തപുരം: അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.2000 രൂപ വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.  മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരം താഴെ പറയും പ്രകാരം ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. 1. അനാവശ്യമായും / തുടര്‍ച്ചയായും / ആവശ്യത്തിലധികമായും ഹോണ്‍ മുഴക്കുന്നത്. 2. നോ ഹോണ്‍ (No Horn) എന്ന സൈന്‍ ബോര്‍ഡ് വെച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നത്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും.കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കണമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നു. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണെന്നും ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്നവർ മുന്നിലുള്ള വാഹനങ്ങള്‍ നീങ്ങിയാലെ മുന്നോട്ട് പോകാന്‍ കഴിയുള്ളൂവെന്ന് ഉറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന പ്രവണത ഏറെയാണെന്നും കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.     ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരുമെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക്…

    Read More »
Back to top button
error: